എ.എ ജലീല്‍ കണ്ണൂര്‍ സര്‍വകലാശാല സെനറ്റിലേക്ക്


കാസര്‍കോട് (www.evisionnews.co): കണ്ണൂര്‍ സര്‍വകലാശാലാ സെനറ്റിലേക്ക് ഗ്രാമ പഞ്ചായത്തുകളുടെ പ്രതിനിധിയായി മൊഗ്രാല്‍ പുത്തര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ വന്‍ ഭൂരിപക്ഷത്തേടെ തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ പഞ്ചായത്ത് അസോസിയേഷന്റെ ജില്ലാ പ്രസിഡണ്ടാണ്. കഴിഞ്ഞ വര്‍ഷത്തെ പദ്ധതി വിഹിതം നൂറു ശതമാനം ചെലവഴിച്ചതിനും 100 ശതമാനം നികുതി പിരിവ് നടത്തിയതിനും സര്‍ക്കാറില്‍ നിന്നും ഇരട്ട അനുമോദനം ലഭിച്ചിരുന്നു. 

ലോവര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്ത് ആദ്യമായി പ്രഭാത ഭക്ഷണം ഏര്‍പ്പെടുത്തുകയും കേരളത്തില്‍ ആദ്യമായി വെറ്റിനറി ക്ലിനിക്കിനും കുടുംബാരോഗ്യ കേന്ദ്രത്തിന്നും ഐഎസ്ഒ സാക്ഷ്യപത്രം നേടിയ പഞ്ചായത്താണ് മൊഗ്രാല്‍ പുത്തൂര്‍. എം.എസ്.എഫിലൂടെ അതിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും കെ.എം ഷാജിയുടെ നേതൃത്വത്തിലുള്ള യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയില്‍ സെക്രട്ടറിയായും മുസ്‌ലിം ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?