പ്രസവത്തിനായി ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മടങ്ങവെ കാസര്‍കോട് സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 30.01.2019) പ്രസവത്തിനായി ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മടങ്ങവെ കാസര്‍കോട് സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു. ചിറ്റാരിക്കാല്‍ സ്വദേശി റോബിന്‍ സെബാസ്റ്റ്യ (35) നാണു മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ റിയാദ് അല്‍ഖര്‍ജിലായിരുന്നു അപകടം.
Kasaragod, Obituary, news, Riyadh, Accidental-Death, Kasargod native dies in accident at Riyadh

റിയാദിലെ അല്‍മറായിഹാദി നാസര്‍ കമ്പനിയിലെ സെക്രട്ടറിയായ റോബിന്‍ ഓടിച്ചിരുന്ന വാനിന്റെ ടയര്‍ പൊട്ടി വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു അപകടം. അപകടത്തിന് പിന്നാലെ അച്ഛനെ കാണാന്‍ ഭാഗ്യമില്ലാതെ റോബിന്റെ മൂന്നാമത്തെ കണ്‍മണി ജനിച്ചുവീണു. റിയാദ് കിംഗ് ഖാലിദ് ഹോസ്പിറ്റലിലെ നഴ്‌സ് ആണ് റോബിന്റെ ഭാര്യ അനു.

ചിറ്റാരിക്കാലിലെ റിട്ട. അധ്യാപക ദമ്പതിമാരായ അടിച്ചിലാമ്മാക്കല്‍ സെബാസ്റ്റ്യന്റെയും സെലിന്റെയും മകനാണ് റോബിന്‍. മറ്റു മക്കള്‍: ഫ്രാന്‍സിസ്, ദേവസ്യ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Obituary, news, Riyadh, Accidental-Death, Kasargod native dies in accident at Riyadh 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?