സുഹൃത്തിന്റെ മകളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു; കൊല്ലപ്പെടുന്നതിന് മുമ്പ് ബലാത്സംഗത്തിനിരയായി

കോട്ടയം: (www.kvartha.com 20.01.2019) അയര്‍ക്കുന്നം അരീപ്പറമ്പില്‍ സുഹൃത്തിന്റെ മകളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. പതിനഞ്ചുകാരി കൊല്ലപ്പെടുന്നതിന് മുമ്പ് ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ടില്‍ വ്യക്തമായി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ മാലം കുഴിനാകത്തരത്തില്‍ അജേഷ് അറസ്റ്റിലായിരുന്നു. ടിപ്പര്‍ ഡ്രൈവറായി അജേഷ് ജോലി ചെയ്യുന്ന ഹോളോ ബ്രിക്‌സ് ഫാക്ടറിക്കു പിന്നിലെ വാഴത്തോപ്പില്‍ കുഴിച്ചിട്ട നിലയിലാണ് ശനിയാഴ്ച ഉച്ചയ്ക്കു മൃതദേഹം കണ്ടെത്തിയത്. തുടര്‍ച്ചയായ ചോദ്യംചെയ്യലിനൊടുവിലാണ്, കൊലപാതകം നടത്തിയെന്നും മൃതദേഹം മറവുചെയ്‌തെന്നുമുള്ള വിവരം ഇയാള്‍ വെളിപ്പെടുത്തിയത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് വെള്ളിയാഴ്ച വൈകുന്നേരം വീട്ടുകാര്‍ അയര്‍ക്കുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു പെണ്‍കുട്ടി അവസാനമായി ഫോണ്‍ ചെയ്തയാളെന്ന നിലയിലാണ് അജേഷിനെ കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.


Keywords: Kerala, Kottayam, Murder, News, Report, Death, Murder case: Postmortem report out 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?