പാര്‍ട്ടി ഓഫിസുകള്‍ ജനാധിപത്യത്തിന്റെ ഭാഗം; ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്ര തെരേസാ ജോണിന് മുഖ്യമന്ത്രിയുടെ വിമര്‍ശനം
തിരുവനന്തപുരം: (www.kvartha.com 28.01.2019) സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്ര തെരേസാ ജോണിന്റെ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടി നല്‍കുമ്പോഴായിരുന്നു പിണറായിയുടെ വിമര്‍ശനം.
വിഷയം സബ്മിഷനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയില്‍ അവതരിപ്പിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. അത്തരത്തിലുള്ളൊരു നീക്കമായിരുന്നു സിപിഎം ജില്ലാകമ്മിറ്റി ഓഫിസിലെ റെയ്ഡ്. രാഷ്ട്രീയ പാര്‍ട്ടി ഓഫിസുകളില്‍ സാധാരണ റെയ്ഡ് നടക്കാറില്ല.
പാര്‍ട്ടി ഓഫിസുകള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. പാര്‍ട്ടി ഓഫീസില്‍ കയറി പരിശോധന നടത്തിയത് ശരിയല്ല. റെയിഡ് നടത്തിയിട്ട് ഒരു പ്രതിയെ പോലും പിടിക്കാനും കഴിഞ്ഞില്ല. ഇതിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. അന്വേഷണങ്ങളോടു രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കാറുണ്ട്. പോലീസ് റെയ്ഡ് സംബന്ധിച്ച് സിപിഎം നല്‍കിയ പരാതി ഡിജിപി അന്വേഷിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Some trying to degrade politicians, CM rebuts Chaithra, Thiruvananthapuram, News, Politics, Allegation, CPM, Ramesh Chennithala, Criticism, Complaint, Trending, Kerala.
വിഷയം സബ്മിഷനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയില്‍ അവതരിപ്പിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. അത്തരത്തിലുള്ളൊരു നീക്കമായിരുന്നു സിപിഎം ജില്ലാകമ്മിറ്റി ഓഫിസിലെ റെയ്ഡ്. രാഷ്ട്രീയ പാര്‍ട്ടി ഓഫിസുകളില്‍ സാധാരണ റെയ്ഡ് നടക്കാറില്ല.
പാര്‍ട്ടി ഓഫിസുകള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. പാര്‍ട്ടി ഓഫീസില്‍ കയറി പരിശോധന നടത്തിയത് ശരിയല്ല. റെയിഡ് നടത്തിയിട്ട് ഒരു പ്രതിയെ പോലും പിടിക്കാനും കഴിഞ്ഞില്ല. ഇതിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. അന്വേഷണങ്ങളോടു രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കാറുണ്ട്. പോലീസ് റെയ്ഡ് സംബന്ധിച്ച് സിപിഎം നല്‍കിയ പരാതി ഡിജിപി അന്വേഷിക്കും.
എല്ലാ പാര്‍ട്ടികള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കണം. ഇതാണ് സര്‍ക്കാര്‍ നയം. വ്യത്യസ്തമായ സമീപനമുണ്ടായാല്‍ യുക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിയ്ക്ക് ഒരു പ്രതികരണവും പ്രതിപക്ഷത്തു നിന്നും ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.
അതേസമയം പോലീസ് സ്‌റ്റേഷനിലേക്കു കല്ലേറ് നടത്തിയ ആക്രമികളെ കണ്ടെത്തുന്നതിന് സിപിഎം ഓഫിസ് റെയ്ഡ് നടത്തിയ നടപടി നിയമവിരുദ്ധമല്ലെന്ന അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവന്നു. എഡിജിപി മനോജ് എബ്രഹാമാണ് എസ്പി ചൈത്ര തെരേസ ജോണിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത്.
ചൈത്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്നു ശുപാര്‍ശയില്ല. അതേസമയം ക്രമസമാധാന പ്രശ്‌ന സാധ്യത മുന്‍നിര്‍ത്തി ചൈത്രയ്ക്കു ജാഗ്രത പുലര്‍ത്താമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിപിഎം ഓഫിസില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. പാര്‍ട്ടി ഓഫിസ് റെയ്ഡ് നടത്തുന്ന കാര്യം മേലുദ്യോഗസ്ഥരെ അറിയിക്കാമായിരുന്നു. പരിശോധനാ സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ടായിരുന്നുവെന്നും എഡിജിപി വ്യക്തമാക്കി.
റിപ്പോര്‍ട്ട് എഡിജിപി ഡിജിപിക്ക് കൈമാറി. അതേസമയം എസ്പി ചൈത്രയ്‌ക്കെതിരായ നീക്കം പോലീസിന്റെ ആത്മവീര്യം തകര്‍ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം പോലീസ് സ്‌റ്റേഷനിലേക്കു കല്ലേറ് നടത്തിയ ആക്രമികളെ കണ്ടെത്തുന്നതിന് സിപിഎം ഓഫിസ് റെയ്ഡ് നടത്തിയ നടപടി നിയമവിരുദ്ധമല്ലെന്ന അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവന്നു. എഡിജിപി മനോജ് എബ്രഹാമാണ് എസ്പി ചൈത്ര തെരേസ ജോണിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത്.
ചൈത്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്നു ശുപാര്‍ശയില്ല. അതേസമയം ക്രമസമാധാന പ്രശ്‌ന സാധ്യത മുന്‍നിര്‍ത്തി ചൈത്രയ്ക്കു ജാഗ്രത പുലര്‍ത്താമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിപിഎം ഓഫിസില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. പാര്‍ട്ടി ഓഫിസ് റെയ്ഡ് നടത്തുന്ന കാര്യം മേലുദ്യോഗസ്ഥരെ അറിയിക്കാമായിരുന്നു. പരിശോധനാ സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ടായിരുന്നുവെന്നും എഡിജിപി വ്യക്തമാക്കി.
റിപ്പോര്‍ട്ട് എഡിജിപി ഡിജിപിക്ക് കൈമാറി. അതേസമയം എസ്പി ചൈത്രയ്‌ക്കെതിരായ നീക്കം പോലീസിന്റെ ആത്മവീര്യം തകര്‍ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Keywords: Some trying to degrade politicians, CM rebuts Chaithra, Thiruvananthapuram, News, Politics, Allegation, CPM, Ramesh Chennithala, Criticism, Complaint, Trending, Kerala.
Powered by Info News For You

Comments
Post a Comment