സി പി എം ബിജെപിക്ക് വേണ്ടി ചെയ്യുന്ന ദാസ്യവേല ഉപേക്ഷിക്കണം: കെ പി എ മജീദ്

മലപ്പുറം: (www.kasargodvartha.com 27.01.2019) സിപിഎം കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചക്ക് വേണ്ടി ചെയ്യുന്ന ദാസ്യവേല ഉപേക്ഷിക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. ഇന്ത്യയിലെ മാതൃകാസംസ്ഥാനമായ കേരളം കാലാകാലങ്ങളായി പുലര്‍ത്തിപ്പോന്ന സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുവാനും അതുവഴി രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനും വേണ്ടി മാത്രമാണ് സിപിഎം ഭരിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സമാധാന്തരീക്ഷം തകര്‍ക്കുകവഴി ബിജെപിയുടെ ഏജന്റായി കേരളത്തില്‍ സിപിഎം പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ജില്ലാ മുസ്ലീം ലീഗ് സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന യുവജന സമ്മേളനത്തിന് മലപ്പുറം മണ്ഡലത്തില്‍ നിന്നുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ സാദിഖ് പന്തല്ലൂരിനെ പ്രതിനിധിയായി ചേര്‍ത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ മലപ്പുറം മണ്ഡലം മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് കെ എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി വി മുസ്തഫ, ഭാരവാഹികളായ പി ബീരാന്‍കുട്ടി ഹാജി, പി എ സലാം, സാദിഖ് പന്തല്ലൂര്‍, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ട്രഷറര്‍ എന്‍ പി അക്ബര്‍, ഹക്കീം കോല്‍മണ്ണ, രജിസ്‌ട്രേഷന്‍ കോ.ഓര്‍ഡിനേറ്റര്‍ എ പി ഷെരീഫ്, സൈഫു വടക്കുംമുറി, സമദ് പി, ഫെബിന്‍ കളപ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Malappuram, Top-Headlines, KPA Majeed against CPM
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?