മുത്വലാഖ് ബില്ലില്‍ വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: (www.kvartha.com 10.01.2019) മുത്വലാഖ് ബില്ലില്‍ വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നീക്കം നടക്കുന്നത്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ മുത്വലാഖ് ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. 11നെതിരെ 245 പേരുടെ പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു.
Triple Twalaq, National, High Court, News, Trending, Center ready to ordinance again on Triple Twalaq bill

അണ്ണാ ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ഭൂരിപക്ഷം ഇല്ലാത്ത രാജ്യസഭയില്‍ ബില്‍ പാസാക്കാനാവാതെ വന്നതോടെയാണ് വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ഭാര്യയെ മുത്വലാഖ് ചൊല്ലി ഒഴിവാക്കുന്ന പുരുഷന് മൂന്നുവര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Triple Twalaq, National, High Court, News, Trending, Center ready to ordinance again on Triple Twalaq bill


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?