മോദി സര്‍ക്കാരിന് ഭരണ തുടര്‍ച്ചയുണ്ടായാല്‍ രാജ്യം നശിക്കും: എന്‍.എസ് മാധവന്‍


കേരളം (www.evisionnews.co): ലോക്സഭ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടായാല്‍ നാശത്തിന്റെ വന്‍കുഴിയിലേക്കു രാജ്യം വീഴുമെന്ന് എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണം ഭരണഘടനയ്ക്ക് എതിരാണ്. സംവരണം ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടിയല്ല.

ഇതിന് അനുകൂലമായി മുസ്ലിം പാര്‍ട്ടികള്‍ ഒഴികെ എല്ലാ പാര്‍ട്ടികളും അണിചേരുന്നതു ഫാഷിസത്തിന്റെ സമര്‍ത്ഥമായ കെണിയാണ്. ലോകത്തൊരു ജനതയ്ക്കും ഫാഷിസത്തെ പ്രതിരോധിക്കാന്‍ സാധിച്ചിട്ടില്ല. യുദ്ധങ്ങളിലൂടെ മാത്രമേ ഫാഷിസം തകര്‍ന്നിട്ടുള്ളുവെന്നും അദ്ദേഹം പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?