കാസര്‍കോട് സ്വദേശി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.01.2019)  പാറപ്പള്ളി സ്വദേശി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പാറപ്പള്ളി മദ്രസ്സയുടെ സമീപം താമസിക്കുന്ന മൊയ്തീന്‍ കുഞ്ഞി(42) യാണ് അബുദാബിയിലെ മുസഫയിലെ താമസ സ്ഥലത്ത് മരണപ്പെട്ടത്. സ്വകാര്യ സ്ഥാപനത്തില്‍ പത്ത് വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന മൊയ്തീന്‍ കുഞ്ഞി അഞ്ച് മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

വ്യാഴാഴ്ച രാത്രി പതിവ് പോലെ നിസ്‌ക്കാരവും കഴിഞ്ഞ് കിടന്നുറങ്ങിയ മൊയ്തീന്‍ വെള്ളിയാഴ്ച രാവിലെ 4 മണിയോടെ റൂമില്‍ വെച്ച് രണ്ട് തവണ നെഞ്ച് വേദന അനുഭവപ്പെട്ടതായും ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കും മുമ്പ് മരണവും സംഭവിച്ചതായി റൂമിലുള്ളവര്‍ പറയുന്നു. ഉടന്‍ അബുദാബി പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രി ജീവനക്കാരനായിരുന്ന കുഞ്ഞബ്ദുല്ലയുടെയും ഫാത്വിമയുടെ മകനാണ്.

ബേക്കലിലെ താഹിറയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ അബ്ദുല്ല (13), സിനാന്‍ (8), സിയാഫാത്തിമ (6) എന്നിവര്‍ മക്കളാണ്. ഫൈസല്‍ (അബുദാബി) യൂസഫ് (അജ്മാന്‍ ) അബ്ദുര്‍ റഹിമാന്‍ (ഷാര്‍ജ), ഹനീഫ ,സാദിഖ്, സീനത്ത് എന്നിവര്‍ സഹോദരങ്ങളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, News, Obituary, Abudhabi, Kasaragod Native Dies in Abu Dabi, Kasaragod native dies in Abu Dhabi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?