മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ബിജെപി - ആര്‍ എസ് എസ് ആക്രമം; റിപ്പോര്‍ട്ടിംഗ് നിര്‍ത്തിവച്ചു

തിരുവനന്തപുരം:(www.kvartha.com 03/01/2019) ഹര്‍ത്താലിന് മറവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ബിജെപി - ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വ്യാപക ആക്രമം അഴിച്ചുവിട്ടതോടെ തിരുവനന്തപുരത്ത് റിപ്പോര്‍ട്ടിംഗ് നിര്‍ത്തിവച്ചു. സമരം ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തു. ശബരിമല കര്‍മസമിതിയുടെ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും നല്‍കേണ്ടെന്നാണ് തീരുമാനം.

News, Thiruvananthapuram, Kerala, BJP, RSS, Injured, Journalist, Attack against media workers; Reporting stopped

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കൈയ്യേറ്റമുണ്ടായി. നിരവധി പേര്‍ക്കു പരുക്കേറ്റു. കാസര്‍കോട്ട് പ്രകടനം റിപോര്‍ട്ട് ചെയ്യനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഹര്‍ത്താല്‍ അനുകൂലികള്‍ ഭീഷണിപ്പെടുത്തി. കല്ലേറും മറ്റും ഷൂട്ട് ചെയ്താല്‍ ക്യാമറ തല്ലിത്തകര്‍ക്കുമെന്നും കഴിഞ്ഞദിവസം ക്യാമറ തകര്‍ത്തത് ഓര്‍മയില്ലേ എന്നുമായിരുന്നു പ്രവര്‍ത്തകരുടെ ആക്രോശം.

തരുവനന്തപുരത്ത് അക്രമികളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്നാരോപിച്ചാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പിന്‍മാറാന്‍ തീരുമാനിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, BJP, RSS, Injured, Journalist, Attack against media workers; Reporting stopped 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?