ചേറ്റുകുണ്ടിലെ സംഘര്‍ഷം: മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച രണ്ടു ബി.ജെ.പി പ്രര്‍ത്തകര്‍ കൂടി അറസ്റ്റില്‍

ബേക്കല്‍ (www.evisionnews.co): വനിതാ മതിലിനിടെ ചേറ്റുകുണ്ടില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. ബി.ജെ.പി പ്രവര്‍ത്തകരായ ചേറ്റുകുണ്ടിലെ മധു (45), രഞ്ജിത്ത് പാറമ്മല്‍ (31) എന്നിവരെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വനിതാമതിലിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുകയും ക്യാമറ തകര്‍ക്കുകയും മോഷ്ടിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കേസില്‍ നേരത്തെ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം അട്ടേങ്ങാനത്തെ സുകുമാരനെ (55) അറസ്റ്റിലായിരുന്നു. ഇയാളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തിരിക്കുകയാണ്.

ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെ സി.പി.എം- ബി.ജെ.പി സംഘര്‍ഷമുണ്ടായത്. ഇതിനിടെ മലയാള മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ ശരത് ചന്ദ്രന്‍ (32), ക്യാമറാമാന്‍ ടി.ആര്‍ ഷാന്‍(38), ഫ്‌ളവേര്‍സ് 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ ഷഹദ് റഹ്മാന്‍, ക്യാമറാമാന്‍ രഞ്ജു എന്ന രഞ്ജിത് എന്നിവരെ സംഘം അക്രമിക്കുകയും ക്യാമറകള്‍ തകര്‍ക്കുകയുമായിരുന്നു. ക്യാമറകളും മൊബൈല്‍ ഫോണും തകര്‍ത്ത് 5.18ലക്ഷം രൂപയുടെ നഷ്ടംസംഭവിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം കേസില്‍ ഇനിയും അറസ്റ്റിലാവാനുള്ളതായി പൊലീസ് പറഞ്ഞു. ഇവരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?