ബി.ജെ.പി മുന്‍ കൗണ്‍സിലര്‍ക്ക് നേരെ അക്രമം: രണ്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
കാസര്‍കോട് (www.evisionnews.co): ബി.ജെ.പി മുന്‍ നഗരസഭ കൗണ്‍സിലര്‍ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമുണ്ടായ ഹര്‍ത്താലിനിടെ നുള്ളിപ്പാടിയില്‍ വെച്ചാണ് നഗരസഭ ബീരന്ത്ബയല്‍ വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ പാറക്കട്ടെയിലെ ഗണേശിന് (60) വെട്ടേറ്റത്. പരിക്കേറ്റ ഗണേശ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കണ്ടാലറിയാവുന്ന രണ്ടംഗ സംഘത്തിനു നേരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് ഗണേശ് പരാതിപ്പെട്ടു. അക്രമികളെ കണ്ടെത്താന്‍ പോലീസ് സംഭവ സ്ഥലത്തെയും പരിസര പ്രദേശങ്ങളിലെയും സി.സി.ടി.വി പരിശോധിച്ചുവരികയാണ്.
Powered by Info News For You

Comments
Post a Comment