പാര്‍ട്ടി ഓഫീസിലേക്ക് പുറപ്പെട്ട സി പി ഐ നേതാവിന്റെ മൃതദേഹം കനാലില്‍; മരണത്തില്‍ ദുരൂഹത
തൃശൂര്‍: (www.kvartha.com 30.01.2019) പാര്‍ട്ടി ഓഫീസിലേക്ക് പുറപ്പെട്ട സി പി ഐ നേതാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. കൊടുങ്ങല്ലൂര്‍ കനോലി കനാലില്‍ ആണ് ബുധനാഴ്ച രാവിലെ 11 മണിയോടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്.
സി.പി.ഐ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം സെക്രട്ടറിയും മാള കുന്നത്തുകാട് സ്വദേശി പി.എം.ബാബുവിനെയാണ് കനാലില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ബാബു പുഴയില്‍ വീണത് എങ്ങനെയാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ കേസെടുത്ത മാള പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ സംഭവത്തിന് പിന്നിലെ കാരണങ്ങള്‍ പുറത്തുവരൂ എന്നാണ് മാള പോലീസ് നല്‍കുന്ന വിവരം.
ചൊവ്വാഴ്ച രാവിലെ പാര്‍ട്ടി ഓഫീസില്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ ബാബുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ മാള പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് മാള പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെ 10മണിയോടെ ഒരു മൃതദേഹം കനോലി കനാലില്‍ കൂടി ഒഴുകി പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് സിംഗപുരം ഭാഗത്ത് അടുപ്പിച്ച മൃതദേഹം ബാബുവിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.
ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. പൊതുസ്വീകാര്യനായ ബാബുവിനെ ആരെങ്കിലും അപായപ്പെടുത്താനുള്ള സാധ്യത കുറവാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍ എല്ലാ രീതിയിലുമുള്ള അന്വേഷണം നടക്കുമെന്നും ബാബു എങ്ങനെയാണ് പുഴയില്‍ അകപ്പെട്ടതെന്ന് കണ്ടെത്തുമെന്നും പോലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CPI leader found dead under mysterious circumstances, Thrissur, News, Politics, Dead Body, River, Police, Allegation, Case, Probe, Complaint, Family, Kerala.

Powered by Info News For You

Comments
Post a Comment