വിസ്റ്റിംഗ് വിസയിലെത്തിയ കാസര്‍കോട് സ്വദേശി അജ്മാനില്‍ മരണപ്പെട്ടു


അജ് മാന്‍: (www.kasargodvartha.com 22.01.2019) ഒരു മാസത്തെ വിസിറ്റിംഗ് വിസയില്‍ എത്തിയ മധ്യവയസ്‌കന്‍ അജ് മാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. അജാനൂര്‍ തെക്കേപ്പുറത്ത് താമസക്കാരനായ എം എ ഹസൈനാര്‍ (59) ആണ് മരണപ്പെട്ടത്. പാണത്തൂര്‍ സ്വദേശിയാണ്. അജ് മാന്‍ സന്ദര്‍ശിച്ച ശേഷം ഈ മാസം 24ന് നാട്ടിലേക്ക് തിരിച്ചുവരാനിരിക്കെയാണ് മരണം സംഭവിച്ചത്.

മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. ഇരുപത് വര്‍ഷത്തോളം ഗള്‍ഫില്‍ സ്ഥാപനം നടത്തിയിരുന്ന ഹസൈനാര്‍ പ്രവാസം അവസാനിപ്പിച്ച് 10 വര്‍ഷമായി നാട്ടില്‍ തന്നെയാണ്.

ഭാര്യ: റുഖിയ തെക്കെ പുറം. മക്കള്‍: അനീഷ, അര്‍ഷാന, ഹസീന, അജ്നാസ് അബുദാബി. മരുമക്കള്‍: ശംസു കാടങ്കോട്, ഹമീദ് ക്ലായിക്കോട് (എസ്എസ്എഫ് മുന്‍ ഡിവിഷന്‍ സെക്രട്ടറി). സഹോദരങ്ങള്‍: ഇബ്രാഹിം പാണത്തൂര്‍, ഹംസ ഖത്തര്‍, ആസിയ, നഫീസ, കുഞ്ഞാമിന, ആഇശ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod native died in Ajman, Ajman, news, Death, Deadbody, Gulf, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?