വനിതാ മതിലിന്റെ ട്രയല്‍ തുടങ്ങി; ഗിന്നസ് ബുക്കില്‍ ഇടം നേടും

തിരുവനന്തപുരം: (www.kvartha.com 01.01.2019) നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ട്രയല്‍ തുടങ്ങി. ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് വനിതാ മതില്‍ നടക്കും. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യന്‍കാളി പ്രതിമയ്ക്കു മുന്നില്‍ വരെ ദേശീയപാതയില്‍ 620 കിലോമീറ്റര്‍ ദൂരമാണു മതില്‍ തീര്‍ക്കുന്നത്. ഇതിനു വേണ്ടതു 30 ലക്ഷം പേരാണെങ്കിലും 50 ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്നാണു നേതാക്കളുടെ പ്രതീക്ഷ.

തിരുവനന്തപുരത്തു നിന്നു കാസര്‍കോട്ടേക്കുള്ള ദിശയില്‍ റോഡിന്റെ ഇടതുവശത്താകും മതില്‍. കാസര്‍കോട്ടു മന്ത്രി കെ.കെ. ശൈലജ ആദ്യകണ്ണിയും തിരുവനന്തപുരത്തു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് അവസാന കണ്ണിയുമാകും. മതിലിന് അഭിമുഖമായി ഐക്യദാര്‍ഢ്യമറിയിച്ച് പുരുഷന്‍മാരും അണിനിരക്കും. നാലിനു വനിതാ മതില്‍ രൂപപ്പെടുന്നതോടെ പ്രതിജ്ഞ. ഇതടക്കം ആകെ 15 മിനിറ്റാകും അണിനിരക്കുക. തുടര്‍ന്നു പ്രധാന കേന്ദ്രങ്ങളില്‍ പൊതുയോഗം.

Women’s wall in Kerala LIVE Updates: ‘Vanitha mathil’ trial to begin shortly, Thiruvananthapuram, Politics, Religion, Women, Trending, Pinarayi vijayan, V.S Achuthanandan, News, Kerala

വൈകിട്ട് 3.45 ന് റിഹേഴ്‌സല്‍ നടക്കും. നാലുമണിക്ക് തുടങ്ങുന്ന മതില്‍ 4.15വരെ നീണ്ടുനില്‍ക്കും. തുടര്‍ന്ന് മതേതര നവോത്ഥാന പ്രതിജ്ഞ നടക്കും. പ്രധാന കേന്ദ്രങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ സാമൂഹ്യ, രാഷ്ട്രീയ നായകര്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ മതിലിന്റെ തെക്കേ അറ്റമായ വെള്ളയമ്പലത്ത് അഭിവാദ്യമര്‍പ്പിക്കും.

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ട് വെള്ളയമ്പലത്തും ആരോഗ്യമന്ത്രി കെ.കെ. ശൈലജ കാസര്‍കോടും മതിലില്‍ കണ്ണികളാകും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാര്യമാരും വി.എസ്. അച്യുതാനന്ദന്റെ ഭാര്യ വസുമതിയും തിരുവനന്തപുരത്ത് മതിലില്‍ പങ്കെടുക്കും.

നവോത്ഥാന സംരക്ഷണ സമിതിയിലുള്ള 174 സംഘടനകളുടെ നേതൃത്വത്തില്‍ 22 ലക്ഷംപേര്‍ മതിലിന്റെ ഭാഗമാകും. ഇടതുപക്ഷ മഹിളാ സംഘടനകള്‍ 50 ലക്ഷത്തോളം പേരെ പങ്കെടുപ്പിക്കാനുള്ള ഒരുക്കം പൂര്‍ത്തിയാക്കി. വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടിയല്ലെന്നും സര്‍ക്കാര്‍ പിന്തുണയ്ക്കുക മാത്രമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ നാഴികക്കലാകും വനിതാ മതിലെന്ന് ഇടതുനേതാക്കള്‍ വ്യക്തമാക്കി.

ലക്ഷക്കണക്കിന് വനിതകള്‍ ഒരുമിച്ച് ചേരുന്ന മതില്‍ അപൂര്‍വമായ കൂട്ടായ്മയായതിനാല്‍ ഇത് ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്താനായി നിരീക്ഷണത്തിനായി ഗിന്നസ് യൂണിവേഴ്‌സല്‍ റെക്കാഡ്‌സ് ഫോറവും കേരളത്തിലെത്തി.

50 ലക്ഷം സ്ത്രീകളാണ് വനിതാ മതിലില്‍ പങ്കെടുക്കുന്നത്. വനിതാ മതില്‍ ഒരു മതനിരപേക്ഷ സംഗമമായിരിക്കും. എല്ലാ സമുദായത്തിലെ സ്ത്രീകളും അണിനിരക്കുന്ന സംഭവമായി ഇത് മാറുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് വനിതാ മതില്‍ വന്‍വിജയമാക്കും. കേരളത്തിന്റെ മതേതര പാരമ്പര്യത്തില്‍ ഉറച്ചു നിന്നുകൊണ്ട് ചരിത്ര വിജയത്തിലേക്ക് ചവിട്ടിക്കയറുകയാണ് മതില്‍. മതിലിനെതിരായ വിയോജിപ്പുകളെല്ലാം അടിസ്ഥാന രഹിതമാണ്. മതിലില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല . അതിന്റെ ആവശ്യവുമില്ല. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് ഞങ്ങളുടെ നിലപാട്. ഇത് സ്‌നേഹത്തിന്റെ മതിലാണ്. സാമൂഹ്യ തിന്മകള്‍ക്കെതിരായ മതിലാണെന്ന് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

അതേസമയം, വനിതാ മതിലില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ പ്രതികാര നടപടിയെടുക്കുന്നതായുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൊല്ലം നെടുവത്തൂര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ തൊഴിലുറപ്പ് നിഷേധിച്ചതായി പരാതിയുയര്‍ന്നിട്ടുണ്ട്. എന്നാല്‍ നിശ്ചിത സമയത്ത് എത്താത്തതിനാല്‍ ഹാജര്‍ നിഷേധിച്ചതാണെന്ന് ബ്ലോക്ക് ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കുന്നു.

അതിനിടെ, പാലക്കാട് മുതലമടയില്‍ വനിതാ മതിലിനു ആളെ കൊണ്ടുപോകാന്‍ വിട്ടുകൊടുക്കാതിരുന്ന സ്വകാര്യ ബസിനു നേരെ കല്ലേറുണ്ടായതായി ഉടമയുടെ പരാതി. മുതലമട എം.പുതൂരില്‍ രാത്രി നിര്‍ത്തിയിട്ടിരുന്ന ബസിനു നേരെയാണ് ആക്രമണം. മുന്‍ ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. ഈ സമയം െ്രെഡവറും കണ്ടക്ടറും വണ്ടിയില്‍ ഉറങ്ങുകയായിരുന്നു. തൃശൂര്‍ഗോവിന്ദാപുരം റൂട്ടിലോടുന്ന ബസാണിത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Women’s wall in Kerala LIVE Updates: ‘Vanitha mathil’ trial to begin shortly, Thiruvananthapuram, Politics, Religion, Women, Trending, Pinarayi vijayan, V.S Achuthanandan, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?