എട്ടാമത് വിത്തുത്സവം വയനാട്ടില്‍ തുടങ്ങി
സുല്‍ത്താന്‍ ബത്തേരി: (www.kvartha.com 25.01.2019) ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ നേതൃത്വത്തില്‍ എട്ടാമത് വിത്തുത്സവം ചുള്ളിയോട് റോഡിനു സമീപമുള്ള ഗ്രൗണ്ടില്‍ ആരംഭിച്ചു. ജനുവരി 28 വരെ തുടരുന്ന വിത്തുത്സവ വേദിയിലെ 75 ലധികം സ്റ്റാളുകള്‍ ആയിരങ്ങള്‍ സന്ദര്‍ശിച്ചു. ആഗോള പ്രശസ്തനായ പ്രമുഖ വിത്തു സംരക്ഷകന്‍ ചെറുവയല്‍ രാമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
വിദ്യാത്ഥികള്‍ക്ക് വിത്തുകളെ കുറിച്ച് പഠിപ്പിച്ചുകൊടുക്കേണ്ടതിന്റെയും വിത്തു സംരക്ഷണമെന്നാല്‍ പ്രകൃതി സംരക്ഷണമാണ് എന്ന സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് ചെറുവയല്‍ രാമന്‍ സംസാരിച്ചു. എഫ് ടി എ കെ ജനറല്‍ കണ്‍വീനര്‍ ജോസഫ് കുളത്തുങ്കല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചെയര്‍മാന്‍ എ കെ ജോണ്‍ അധ്യക്ഷത വഹിച്ചു.
പ്രളയാനന്തര കേരളത്തിന്റെ കാര്‍ഷിക പ്രതിസന്ധിയെ കുറിച്ച് എഫ് ടി എ കെ പ്രമോട്ടര്‍ ടോമി മാത്യു ആമുഖമായി സംസാരിച്ചു. പ്രളയ അതിജീവനത്തില്‍ എഫ് ടി എ കെ യുടെ ഇടപെടലിനെ കുറിച്ച് എഫ് ടി എ കെ സെക്രട്ടറി തോമസ് കളപ്പുര വിശദീകരിച്ചു. അതിജീവനോപാധികളുടെ വിതരണോദ്ഘാടനം സുല്‍ത്താന്‍ ബത്തേരി വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ സഹദേവന്‍ നിര്‍വഹിച്ചു.
സുല്‍ത്താന്‍ ബത്തേരി നഗരസഭ കൗണ്‍സിലര്‍മാരായ എന്‍ എം വിജയന്‍, പി പി അയൂബ്, ബാനു പുളിക്കല്‍, രാധ ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എഫ് ടി എ കെ വയനാട് പ്രസിഡന്റ് സെലിന്‍ മാനുവല്‍ നന്ദി പറഞ്ഞു.
ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെ സ്ഥാപക നേതാവായിരുന്ന എ സി വര്‍ക്കിയുടെ അനുസ്മരണ പ്രഭാഷണം പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രാമദാസ് നിര്‍വഹിച്ചു.
ഉദ്ഘാടനത്തിനു മുന്നോടിയായി നഗരത്തില്‍ നടന്ന വിത്തുഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കണ്ണൂര്‍ മെലഡി ബീറ്റ്‌സിന്റെ ഗാനസുധയും ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Seed festival begins Wayanad, News, Local-News, Wayanad, Farmers, Inauguration, Visitors, Students, Protection, Study, Education, Kerala.

Powered by Info News For You

Comments
Post a Comment