അഴീക്കോട് തെരഞ്ഞെടുപ്പ്: വിജയിയായി പ്രഖ്യാപിക്കണമെന്ന് നികേഷ് കുമാര്‍; കെ എം ഷാജിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: (www.kvartha.com 25.01.2019) അഴീക്കോട് തെരഞ്ഞെടുപ്പ് കേസില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ കെ എം ഷാജിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഷാജി നേരത്തെ നല്‍കിയ ഹര്‍ജിക്ക് ഒപ്പം നികേഷിന്റെ ഹര്‍ജിയും പരിഗണിക്കാം എന്ന് ജസ്റ്റിസ് എ കെ സിക്രി വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്നാരോപിച്ച് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം വി നികേഷ് കുമാര്‍ സമര്‍പിച്ച ഹര്‍ജിയിലാണ് ഷാജിക്കെതിരെ ഹൈക്കോടതി നടപടിയെടുത്തത്. നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഷാജിയെ എം എല്‍ എ സ്ഥാനത്തുനിന്ന് ഹൈക്കോടതി അയോഗ്യാനാക്കുകയായിരുന്നു.
തുടര്‍ന്ന് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതോടെ കഴിഞ്ഞ നവംബറില്‍ ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ച് കെ എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദ് ചെയ്തുള്ള നടപടിക്ക് ഉപാധികളോടെ സ്‌റ്റേ അനുവദിച്ചു. എന്നാല്‍ പൂര്‍ണ്ണമായ സ്‌റ്റേ ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതി മുന്‍ ഉത്തരവ് ആവര്‍ത്തിക്കുകയായിരുന്നു.
Keywords: Azheekod election case: SC sent notice to KM Shaji, New Delhi, News, Election, Criminal Case, Supreme Court of India, Notice, Lok Sabha, High Court, National.

Powered by Info News For You

Comments
Post a Comment