അണങ്കൂരില്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ അഗ്നിബാധ: ലക്ഷങ്ങളുടെ നഷ്ടം
കാസര്‍കോട് (www.evisionnews.co): അണങ്കൂരില്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. ഗാര്‍ഹികോപകരണങ്ങളും ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളും ബൈക്കുകളും കത്തിനശിച്ചു. അണങ്കൂര്‍ മെഹബൂബ് റോഡിലെ ഗ്രീന്‍ പാര്‍ക്ക് ഫ്‌ളാറ്റ് സമുച്ചയത്തിനാണ് തീപിടുത്തുമുണ്ടായത്. ചൊവ്വാഴ്ച അര്‍ധരാത്രി 12.30 മണിയോടെയാണ് സംഭവം. ഫ്‌ളാറ്റിന്റെ താഴ് ഭാഗത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് തീ അണച്ചത്.
Powered by Info News For You

Comments
Post a Comment