പോലീസിനെ അക്രമിച്ച കേസില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ബേക്കല്‍ (www.evisionnews.co): പൊലീസിനെ അക്രമിച്ച കേസില്‍ ഒളിവിലായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. നീലേശ്വരം പൊലീസ് സ്റ്റേഷന് സമീപത്തെ തെരുവത്ത് റോഡിലെ വര്‍ക്ക് ഷോപ്പ് ജീവനക്കാരന്‍ കാട്ടാമ്പള്ളിയിലെ സതീശനെ (35)യാണ് ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പി.കെ വിനോദ് കുമാര്‍ അറസ്റ്റു ചെയ്തത്. ജനുവരി ഒന്നിന് നടന്ന വനിതാമതിലിന്റെ ഭാഗമായി ചേറ്റുകുണ്ടില്‍ സുരക്ഷക്കെത്തിയ പൊലീസ് വാഹനം അക്രമിച്ച കേസിലെ പ്രതിയായ സതീശന്‍ ഒളിവിലായിരുന്നു. നീലേശ്വരത്തെ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കേസില്‍ നേരത്തെ മൂന്നുപേര്‍ അറസ്റ്റിലായിരുന്നു.
Powered by Info News For You

Comments
Post a Comment