മണല്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്; ഫെബ്രുവരി അഞ്ചിന് കലക്ടറേറ്റ് ധര്‍ണ

കാസര്‍കോട്: (www.kasargodvartha.com 28.01.2019) അംഗീകൃത കടവുകളില്‍ മണല്‍ വാരാന്‍ അനുമതി നല്‍കുക, തൊഴിലാളികളെ സംരക്ഷിക്കുക, മണല്‍ കള്ളക്കടത്ത് തടയുക എന്നീ ആവശ്യങ്ങളുന്നയിച്ച് സ്വതന്ത്ര മണല്‍ തൊഴിലാളി യൂണിയന്‍ (എസ് ടി യു) ഫെബ്രുവരി അഞ്ചിന് കലക്ടറേറ്റ് ധര്‍ണ നടത്തും. ജില്ലയിലെ പുഴകളില്‍ റവന്യൂ വകുപ്പിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും അനുമതിയോടെയും അംഗീകാരത്തോടെയും പ്രവര്‍ത്തിച്ചിരുന്ന പുഴക്കടവുകളില്‍ നിന്നും മണലെടുക്കുന്നത് 2015ല്‍ മൂന്നു വര്‍ഷത്തേക്ക് നിരോധിച്ചിരുന്നു.

നിരോധന കാലാവധി കഴിഞ്ഞിട്ടും മണല്‍ വാരല്‍ പുനരാരംഭിച്ചിട്ടില്ല. എന്നാല്‍ കള്ളകടവുകളില്‍ നിന്നും മണല്‍ വാരുകയും കള്ളക്കടത്ത് നിര്‍ബാധം തുടരുകയുമാണ്. ഇതുമൂലം അംഗീകൃത കടവുകളിലെ തൊഴിലാളികള്‍ പട്ടിണിയിലാവുകയും സര്‍ക്കാരിന് വരുമാനം നഷടപ്പെടുകയും ചെയ്യുന്നു. പ്രളയവും വെള്ളപ്പൊക്കവും മൂലം പുഴകളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കംചെയ്യാത്തത് കാരണമുള്ള പ്രശ്നങ്ങള്‍ നിരവധിയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അധികാരികള്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടി ഉണ്ടായില്ല. മണല്‍ മേഖലയിലെ മുഴുവന്‍ തൊഴിലാളികളും ധര്‍ണയില്‍ പങ്കെടുക്കണമെന്ന് സംഘാടക സമിതി ഭാരവാഹികളായ സക്കീര്‍ ചളിയങ്കോട്, മൊയ്തീന്‍ കുഞ്ഞി ചേരുര്‍, സെല്ലു കാസര്‍കോട് അഭ്യര്‍ത്ഥിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Collectorate, Dharna, Sand, Sand employees going to Strike
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?