മഹാസഖ്യത്തിലൂടെ അധികാരത്തിലെത്തുന്ന സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല: അമിത് ഷാ

അഗര്‍ത്തല: (06.01.2019 kvartha.com) ത്രിപുരയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി പ്രസിഡന്റ് അമിത് ഷാ. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ മഹാസഖ്യത്തിലൂടെ അധികാരത്തിലേറുന്ന സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന് അമിത് ഷാ. സഖ്യത്തിലൂടെ രൂപീകൃതമാകുന്ന സര്‍ക്കാര്‍ നിസ്സഹായരായിരിക്കുമെന്നും ഷാ പറഞ്ഞു.

ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് മഹാസഖ്യം രൂപീകരിക്കാനൊരുങ്ങുകയാണ്. മഹാസഖ്യ സര്‍ക്കാര്‍ രൂപീകൃതമായാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണത്തിന്‍ കീഴിലേ ശക്തമായ സര്‍ക്കാരിന് രൂപം നല്‍കാനാകൂ. അമിത് ഷാ പറഞ്ഞു.

National, BJP, Amit Shah

ശനിയാഴ്ച ഉച്ചയോടെ അഗര്‍ത്തലയിലെത്തിയ അമിത് ഷാ ഹെലികോപ്റ്ററില്‍ ഉദയ്പൂരിലെ ഗോമതിയില്‍ എത്തി. അവിടെ മാതാ ത്രിപുരസുന്ദരി ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ച ശേഷം സ്വാമി വിവേകാന്ദ മൈതാനിയില്‍ പന്ന പ്രമുഖ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചു.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്, നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് ആലിയന്‍സ് നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: “Some parties in opposition are trying to form an alliance (gatbandhan). If a ‘gatbandhan’ government is formed, it will be a ‘majboor sarkar’ (helpless government). A ‘majboot sarkar’ (strong government) can be formed only under Prime Minister Narendra Modi,” Shah told a huge gathering of BJP workers here this afternoon.

Keywords: National, BJP, Amit Shah



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?