കമല്‍ സംവിധാനം ചെയുന്ന 'പ്രണയ മീനുകളുടെ കടല്‍' പൂജ കൊച്ചിയില്‍ നടന്നു

കൊച്ചി: (www.kasargodvartha.com 26.01.2019) കമല്‍ സംവിധാനം ചെയുന്ന 'പ്രണയ മീനുകളുടെ കടല്‍' പൂജ കൊച്ചിയില്‍ നടന്നു. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പൂജ കൊച്ചി ഐഎംഎ ഹാളില്‍ വെച്ച് നടന്നു.

ലക്ഷദ്വീപ് പശ്ചാത്തലത്തില്‍ ആണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഷാന്‍ റഹ് മാന്‍ ആണ് സംഗീതം. മമ്മൂട്ടി ചിത്രത്തില്‍ അതിഥിയായി എത്തുന്നു.

Pranaya Meenukalude Kadal, Pooja conducted, Kochi, news, Cinema, Entertainment, Kerala, Top-Headlines

ദിലീഷ് പോത്തന്‍, വിനായകന്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പുതുമുഖ നായകന്‍ ഗാബ്രി ജോസ്, പുതുമുഖ നായികാ ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ തുടങ്ങിയ ഒട്ടേറെ പുതുമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. സംവിധായകരായ ശ്രീ ജോഷി, സിദ്ദീഖ്, സിബി മലയില്‍, നിര്‍മാതാക്കളായ സിയാദ് കോക്കര്‍, രഞ്ജിത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Keywords: Pranaya Meenukalude Kadal, Pooja conducted, Kochi, news, Cinema, Entertainment, Kerala, Top-Headlines.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?