ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്; പിറകിലിരുന്നയാള്‍ കുറ്റിക്കാട്ടിലേക്ക് തെറിച്ച് വീണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

ചെര്‍ക്കള: (www.kasargodvartha.com 18.01.2019) ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പിറകിലിരുന്നയാള്‍ കുറ്റിക്കാട്ടിലേക്ക് തെറിച്ച് വീണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ബേവിഞ്ച സ്റ്റാര്‍ നഗര്‍ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ചട്ടഞ്ചാല്‍ സ്വദേശി നാസറിനാണ് (45) പരിക്കേറ്റത്.

ചട്ടഞ്ചാലില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്നു നാസറും സുഹൃത്തും. എതിരെ വന്ന ലോറിയാണ് അപകടം വരുത്തിയത്. കാലിന് പരിക്കേറ്റ നാസറിനെ ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ്.ഐ അനൂപും സംഘവും സ്ഥലത്തെത്തിയിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bike rider injured in Accident, Cherkala, kasaragod, Accident, Lorry, Bike, Injured, news, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?