മുഖ്യമന്ത്രി പിണറായി മരിക്കണമെന്ന് എഫ്.ബി പോസ്റ്റ്: രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍



കേരളം (www.evisionnews.co): മുഖമ്യന്ത്രി പിണറായി വിജയന്‍ മരിക്കണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട രണ്ട് ബിജെപി പ്രവര്‍ത്തകരെ നൂറനാട് പൊലീസ് അറസ്റ്റു ചെയ്തു. കരസേനയില്‍ ജോലി ചെയ്യുന്ന കരിമുളയ്ക്കല്‍ വടക്ക് വല്ല്യയ്യത്ത് അംബുജാക്ഷന്‍ (47), പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തിയ ചരുവയ്യത്ത് കിഴക്കതില്‍ അനില്‍ ( 38) എന്നിവരെയാണ് നൂറനാട് എസ് ഐ വി ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.

മതവര്‍ഗീയതയുയര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്താറുള്ള ഇവര്‍ കഴിഞ്ഞ ദിവസങ്ങളിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ മോശമായ വിധത്തില്‍ പോസ്റ്റിട്ടത്. സിപിഐ എം ചാരുംമുട് ലോക്കല്‍ സെക്രട്ടറി ഒ സജികുമാറിന്റെ രേഖാമൂലമുള്ള പരാതിയിലാണ് കേസെടുത്തത്. ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുള്ളവരേയും സോഷ്യല്‍ മീഡിയ വഴി വര്‍ഗീയ പ്രചാരണം നടത്തുന്നവരേയും നിരീക്ഷിച്ചു വരികയാണെന്ന് എസ് ഐ പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?