മദ്രസാധ്യാപകനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരു സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍; പ്രതിയെ പിടികൂടിയത് അതിര്‍ത്തിയില്‍ വെച്ച്

മഞ്ചേശ്വരം: (www.kasargodvartha.com 30.01.2019) ഹര്‍ത്താല്‍ ദിനത്തില്‍ ബായാര്‍ മുളിഗദ്ദെയിലെ മദ്രസാധ്യാപകന്‍ അബ്ദുല്‍ കരീമിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു സംഘ്പരിവാര്‍ പ്രവര്‍ത്തനെ കൂടി പോലീസ് അറസ്റ്റു ചെയ്തു. ബായാറിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ പ്രശാന്ത് എന്ന ശ്രീധറിനെ (27)യാണ് അഡീ. എസ് ഐ അനീഷും സംഘവും ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ വെച്ച് അറസ്റ്റു ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ഇനി മുഖ്യപ്രതിയടക്കം നാലു പേരെയാണ് പിടികിട്ടാനുള്ളതെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, arrest, Crime, One more arrested in Attack case
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?