ദേശീയപാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; ഗതാഗതം സ്തംഭിച്ചു

പെരിയ: (www.kasargodvartha.com 14.01.2019) ദേശീയപാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഗതാഗതം സ്തംഭിച്ചു. പെരിയ കേന്ദ്ര കേരള സര്‍വ്വകലാശാലയ്ക്ക് സമീപം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. നിറയെ യാത്രക്കാരുമായി കണ്ണൂരില്‍ നിന്നും കാസര്‍കോട്ടേക്ക് പോകുകയായിരുന്ന ഇന്‍സാറ്റ് ബസും ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്.

ബസ് യാത്രക്കാരായ ഏതാനും പേര്‍ക്ക് നിസാര പരിക്കേറ്റു. ഭാഗ്യം കൊണ്ടാണ് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് യാത്രക്കാര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ഇതു കാരണം ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Periya, kasaragod, Accident, National highway, news, Kerala, Bus- lorry accident in Periya.
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?