അവിശ്വാസം: അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ എല്‍ഡിഎഫ് പ്രസിഡണ്ടിനെ പുറത്താക്കാന്‍ യുഡിഎഫും ബിജെപിയും ഒന്നിച്ചു
പത്തനംതിട്ട: (www.kvartha.com 11.01.2019) അയിരൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പാസ്സായി. എല്‍ ഡി എഫിലെ തോമസ് തമ്പിയാണ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും പുറത്തായത്. ബി ജെ പി യിലെ മൂന്ന് അംഗങ്ങള്‍ യു ഡി എഫിനെ പിന്തുണച്ചതാണ് എല്‍ ഡി എഫിന് തിരിച്ചടിയായത്.
എല്‍ ഡി എഫിനും യു ഡി എഫിനും ആറ് അംഗങ്ങള്‍ വീതവും ബി ജെ പിക്ക് നാല് അംഗങ്ങളുമാണ് നിലവിലുള്ളത്. അവിശ്വാസത്തെ ബി ജെ പി യിലെ അയിരൂര്‍ പ്രദീപ്,ആനന്ദക്കുട്ടന്‍,സുലേഖാ ചന്ദ്രശേഖരന്‍ എന്നീ അംഗങ്ങള്‍ പിന്തുണച്ചു. ആറിനെതിരെ ഒന്‍പത് അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ചു. നറുക്കെടുപ്പിലൂടെയാണ് നേരത്തെ ഇടതുമുന്നണിയിലെ തോമസ് തമ്പി പ്രസിണ്ടായിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP, UDF join hands to defeat LDF President in Ayiroor Panchayath, Pathanamthitta, News, Politics, UDF, LDF, BJP, Local-News, Kerala.
Keywords: BJP, UDF join hands to defeat LDF President in Ayiroor Panchayath, Pathanamthitta, News, Politics, UDF, LDF, BJP, Local-News, Kerala.
Powered by Info News For You

Comments
Post a Comment