എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക: സ്ഥാപന സന്ദര്‍ശനം തുടങ്ങി
കാസര്‍കോട് (www.evisionnews.co): 'രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ ജനുവരി 26ന് അണങ്കൂരില്‍ നടക്കുന്ന മനുഷ്യജാലികയുടെ പ്രചാരണാര്‍ത്ഥം ജില്ലയിലെ ദര്‍സ് അറബിക് കോളജ് സന്ദര്‍ശനം ആരംഭിച്ചു. പാറപ്പാടി അറബിക് കോളജില്‍ പരിപാടിയുടെ ഉദ്ഘാടനം നടന്നു. ജില്ലയിലെ മുഴുവന്‍ ദര്‍സ് -അറബിക് കോളജ് വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപന സന്ദര്‍ശനം. എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ മുഷ്താഖ് ദാരിമി, കാസര്‍കോട് മേഖലാ പ്രസിഡണ്ട് ശിഹാബ് അണങ്കൂര്‍, ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി, അര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Powered by Info News For You

Comments
Post a Comment