കെ എസ് ടി പി റോഡില്‍ വീണ്ടും അപകടം; സ്‌കൂട്ടറില്‍ മിനി വാന്‍ ഇടിച്ച് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

കളനാട്: (www.kasargodvartha.com 19.01.2019) കെ എസ് ടി പി റോഡില്‍ വീണ്ടും അപകടം. സ്‌കൂട്ടറില്‍ മഹീന്ദ്ര കമ്പനിയുടെ മിനിവാന്‍ ഇടിച്ച് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം. മാങ്ങാട് വെടിക്കുന്ന് അമ്പിലാടിയിലെ വിജയകുമാര്‍ (55) ആണ് മരിച്ചത്. ആറാട്ട്കടവ് കണിയമ്പാടി സ്വദേശിയായ വിജയകുമാര്‍ അടുത്തിടെയാണ് അമ്പിലിടിയില്‍ താമസം ആരംഭിച്ചത്.

ബാങ്കിലേക്ക് പോകാനായി ശനിയാഴ്ച രാവിലെ 7.30 മണിയോടെ മാങ്ങാട് റോഡിലൂടെ കളനാട് കെ എസ് ടി പി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ കാസര്‍കോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനി വാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണ വിജയകുമാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. നിലവാരമില്ലാത്തതും ഐ.എസ്.ഐ മുദ്ര ഇല്ലാത്തതുമായ ഹെല്‍മറ്റ് തകര്‍ന്നു പോയി. തലയ്ക്ക് ഗുരുതരമായി പരിക്കു സംഭവിച്ചു. ഒരു കാല്‍ അറ്റുപോയ അവസ്ഥയിലായിരുന്നു.

അപകട വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടം നടന്ന റോഡിന്റെ പടിഞ്ഞാറ് ഭാഗത്തെ ബസ് സ്‌റ്റോപ്പില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ബസ് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് സ്‌കൂട്ടര്‍ ഈ ഭാഗത്തേക്ക് തെറിച്ചു പോകാതിരുന്നത്. പാലക്കുന്ന് ഗ്രീന്‍വുഡ് സ്‌കൂളിലെ അധ്യാപിക ദീപയാണ് ഭാര്യ.

വെളളിയാഴ്ച രാത്രി കെ.എസ്.ടി.പി റോഡില്‍ പാലക്കുന്നില്‍ മീന്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന് പരിക്കേറ്റിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accidental-Death, Kalanad, Bank manager died in accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?