കനകക്കുന്നില്‍ വസന്തോത്സവം കൊടിയിറങ്ങി; പുഷ്പസൗന്ദര്യം ആസ്വദിക്കാനെത്തിയത് ഒന്നേകാല്‍ ലക്ഷം പേര്‍
തിരുവനന്തപുരം: (www.kvartha.com 201.01.2019) പത്തുനാള്‍ കനകക്കുന്നിനെ വര്‍ണവിസ്മയത്തിലാറാടിച്ച വസന്തോത്സവം പുഷ്പമേള കൊടിയിറങ്ങി. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പുഷ്പമേളയെ പതിവുപോലെ ഇത്തവണയും അനന്തപുരി ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒന്നേകാല്‍ ലക്ഷം സന്ദര്‍ശകരാണ് ഈ വര്‍ണവസന്തം ആസ്വദിക്കാനെത്തിയത്. കനകക്കുന്നിന്റെ പ്രവേശന കവാടത്തില്‍ തുടങ്ങി സൂര്യകാന്തി ഓഡിറ്റോറിയത്തിനു സമീപം വരെ ഇരുവശത്തുമായി പതിനായിരക്കണക്കിനു പൂച്ചെടികളും അത്യപൂര്‍വ സസ്യങ്ങളുമാണ് ആസ്വാദകരെ വരവേറ്റത്.
ആന്തൂറിയം, ഡാലിയ, റോസ്, ജമന്തി തുടങ്ങിയ വര്‍ണപൂഷ്പങ്ങളും കള്ളിമുള്‍ചെടികളും ബോണ്‍സായികളും സന്ദര്‍ശകര്‍ക്ക് കൗതുകമായി. അഡീനിയം, കാര്‍ണേഷ്യം, ക്രിസാന്തിമം, ചൈനീസ് റോസ് തുടങ്ങിയവയും മേളയയ്ക്ക് വ്യത്യസ്തത പകര്‍ന്നു. വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമില്‍ നിന്നുകൊണ്ടുവന്ന അത്യപൂര്‍വ ഓര്‍ക്കിഡ് ഇനമായ സിംപീഡിയം കാണാന്‍ മാത്രം ആയിരക്കണക്കിനു പേരാണ് മേളയ്‌ക്കെത്തിയത്.
വസന്തോത്സവത്തിനൊപ്പം സജ്ജീകരിച്ച ഭക്ഷമേളയിലും ഏറെ തിരക്കായിരുന്നു പത്തു ദിവസവും. മലബാര്‍ ഭക്ഷ്യമേളയും, വൈവിധ്യമാര്‍ന്ന കുടുംബശ്രീ വിഭവങ്ങളും ഒപ്പം കെ.റ്റി.ഡി.സിയുടെ രാമശ്ശേരി ഇഡലിയും കുംഭകോണം കാപ്പിയും മേളയ്‌ക്കെത്തിയവരുടെ വയറും മനസും നിറച്ചു. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ കാര്‍ഷികോത്പന്ന വിപണന മേളയിലെ കരകൗശല വസ്തുക്കള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു. കലര്‍പ്പില്ലാത്ത സോളാര്‍ െ്രെഡഡ് ഉണക്കമീന്‍ പരിചയപ്പെടുത്താന്‍ ഫിഷറീസ് വകുപ്പും മറന്നില്ല.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളും വ്യത്യസ്തത പുലര്‍ത്തി. വനം വകുപ്പിന്റെ കൃതൃമ കാടും, എക്‌സൈസ് വകുപ്പിന്റെ ലഹരിവിമുക്ത സന്തേശമുള്‍ക്കൊള്ളിച്ച വിവിധ മത്സരങ്ങളും കുട്ടികളെ ഏറെ ആകര്‍ഷിച്ചു. കനകക്കുന്ന് കൊട്ടാരത്തിനുള്ളില്‍ സജ്ജീകരിച്ച പുഷ്പാലങ്കാരമായിരുന്നു മേളയിലെ മറ്റൊരു ആകര്‍ഷണം. ഓര്‍ക്കിഡ് ലേഡിയും പുഷ്പങ്ങള്‍ കൊണ്ടു തീര്‍ത്ത മയിലും അരയന്നവും മറ്റു രൂപങ്ങളും ചിത്രീകരിക്കാന്‍ വന്‍ തിരക്കായിരുന്നു.
ഗോത്ര സംസ്‌കാരത്തെ വിളച്ചറിയിച്ച് ഏറുമാടവും അവരുടെ പാരമ്പര്യ ചികിത്സാരീതിയും നവ്യാനുഭവമായി. സന്ദര്‍ശക സുരക്ഷയ്ക്കായി മാതൃകാപരമായ സേവനമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. 24 സുരക്ഷാ ക്യാമറകളാണ് കനകക്കുന്നിന് മുക്കിലും മൂലയിലുമായി പോലീസ് സജ്ജീകരിച്ചത്. തിരക്ക് അധികമുള്ള ദിവസങ്ങളില്‍ ഡ്രോണ്‍ പറത്തിയും സുരക്ഷയൊരുക്കി. സ്ത്രീകളുടെ സുരക്ഷയ്ക്കായി ദിവസേന പ്രത്യേകം പട്രോളിംഗ് നടത്താനും പോലീസ് മറന്നില്ല.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വസന്തോത്സവത്തിന്റെ സമാപന ചടങ്ങും ഈ വര്‍ഷത്തെ നിശാഗന്ധി നൃത്തോത്സവവും ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ നിശാഗന്ധി പുരസ്‌കാരം കലാമണ്ഡലം ക്ഷേമാവതിക്ക് ഗവര്‍ണര്‍ സമ്മാനിച്ചു. വസന്തോത്സവത്തിലെ വിവിധ പ്രദര്‍ശന മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും മാധ്യമ പുരസ്‌കാരങ്ങളും ഗവര്‍ണര്‍ വിതരണം ചെയ്തു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kerala, Thiruvananthapuram, News, Festival, Entertainment, Spring festival ends

Powered by Info News For You

Comments
Post a Comment