ഒരുനാടിന്റെ മുറവിളിക്കൊടുവില്‍ രാജധാനിക്ക് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിച്ചു
കാസര്‍കോട് (www.evisionnews.co): ഒരുനാടിന്റെ നിരന്തരമായ മുറവിളിക്കൊടുവില്‍ രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ്. ഇതുസംബന്ധിച്ച് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചു. രാജധാനിക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ എം.പി, എംഎല്‍എമാര്‍ നിരവധി തവണ റെയില്‍വെക്കും കേന്ദ്ര സര്‍ക്കാറിനും നിവേദനങ്ങള്‍ അയച്ചിരുന്നു. നേരത്തെ നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അന്ത്യോദയ എക്‌സ്പ്രസിനും കാസര്‍കോട് സ്റ്റോപ്പ് അനുവദിച്ചിരുന്നു.
Powered by Info News For You

Comments
Post a Comment