കളനാട് സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

കാസര്‍കോട് (www.evisionnews.co): കെ.എസ്.ടി.പി റോഡില്‍ സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം. മാങ്ങാട് വെടിക്കുന്ന് അമ്പിലാടിയിലെ വിജയകുമാര്‍ (55)ആണ് മരിച്ചത്. ആറാട്ട്കടവ് കണിയമ്പാടി സ്വദേശിയായ വിജയകുമാര്‍ അടുത്തിടെയാണ് അമ്പിലിടിയില്‍ താമസം ആരംഭിച്ചത്. ചെമ്മനാട് പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ വാഹന ഷോറൂം സെക്യൂരിറ്റി ജീവനക്കാരനാണ്.
ഷോറൂമിലേക്ക് പോകാനായി ശനിയാഴ്ച രാവിലെ 7.30മണിയോടെ മാങ്ങാട് റോഡിലൂടെ കളനാട് കെ.എസ്.ടി.പി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ കാസര്‍കോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനി വാന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണ വിജയകുമാര്‍ സംഭവസ്ഥലത്ത് മരിച്ചു. നിലവാരമില്ലാത്തതും ഐ.എസ്.ഐ മുദ്ര ഇല്ലാത്തതുമായ ഹെല്‍മറ്റ് തകര്‍ന്നു പോയി. തലയ്ക്ക് ഗുരുതരമായി പരിക്ക് സംഭവിച്ചു. പാലക്കുന്ന് ഗ്രീന്‍വുഡ് സ്‌കൂളിലെ അധ്യാപിക ദീപയാണ് ഭാര്യ. ഏക മകന്‍ അഭിജിത്ത് (പി.ജി വിദ്യാര്‍ത്ഥി). വെളളിയാഴ്ച രാത്രി കെ.എസ്.ടി.പി റോഡില്‍ പാലക്കുന്നില്‍ മീന്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന് പരിക്കേറ്റിരുന്നു.
Powered by Info News For You
Comments
Post a Comment