ലോകസഭ തെരഞ്ഞെടുപ്പ്: മുസ്ലിം ലീഗ് വടകരയും കാസര്‍കോടും വയനാടും ചോദിച്ചേക്കും: കാസര്‍കോട്ട് സി.ടിക്കും സമദാനിക്കും സാധ്യത


Special Story: Web desk

കാസര്‍കോട് (www.evisionnews.co): വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ മൂന്നാമതൊരു എം.പിയെ പാര്‍ലമെന്റിലേക്ക് അയക്കാനുറച്ച് മുസ്ലിം ലീഗ് നേതൃത്വം. ഇതിന്റെ മുന്നോടിയായി സിറ്റിംഗ് സീറ്റിന് പുറമെ പുതിയ സീറ്റു കൂടി മുസ്ലിം ലീഗ് ആവശ്യപ്പെടും. സിറ്റിംഗ് സീറ്റുകളായ മലപ്പുറം, പൊന്നാനി ലോക്സഭ മണ്ഡലങ്ങള്‍ക്ക് പുറമെ വടകര, വയനാട്, കാസര്‍കോട് എന്നീ സീറ്റുകളാണ് യു.ഡി.എഫിനോട് ആവശ്യപ്പെടുക. 

വിജയസാധ്യതയുള്ള മൂന്നു മണ്ഡലങ്ങളാണ് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നത്. മുസ്ലിം ലീഗ് പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് വടകര. മുസ്ലിം വോട്ടുകളുടെ എണ്ണത്തിലും വടകര ലീഗിന് അനുകൂലമാകുമെന്ന പ്രതീക്ഷയുണ്ട്. മുസ്ലിം ലീഗിന് വോട്ടുകൊണ്ടാണ് യു.ഡി.എഫിന് വിജയിച്ചതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞ (www.evisionnews.co) മണ്ഡലം കൂടിയാണ് വടകര. വയനാട് കോണ്‍ഗ്രസ് നേതാവ് എം.വൈ ഷാനവാസിന്റെ മണ്ഡലമായതിനാല്‍ ലീഗ് വലിയ സാധ്യത ലക്ഷ്യംവെക്കുന്നില്ല. 

സാധാരണഗതിയില്‍ യു.ഡി.എഫ് തുടക്കത്തിലേ എഴുതിത്തള്ളുന്ന മണ്ഡലമാണ് കാസര്‍കോട്. ഘടകക്ഷികളൊന്നും മണ്ഡലം ഏറ്റെടുക്കാത്തതിനാല്‍ അവസാന നിമിഷം കോണ്‍ഗ്രസ് തന്നെ സ്ഥാനാര്‍ത്ഥിയെ കണ്ടുപിടിച്ച് കാസര്‍കോട്ടേക്ക് വണ്ടികയറ്റി അയക്കാറാണ് പതിവ്. ഇങ്ങനെയെത്തുന്ന ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ മണ്ഡലത്തില്‍ പരിചയപ്പെടുത്തി വരുമ്പോഴേക്കും എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഏറെ മുന്നേറിക്കഴിഞ്ഞിരിക്കും. 2009ല്‍ കൊല്ലം (www.evisionnews.co) ജില്ലയില്‍ നിന്നുള്ള ഷാഹിദാ കമാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വന്നപ്പോഴും അതാണ് സംഭവിച്ചത്. അതുകൊണ്ട് തന്നെ അല്‍പം ബുദ്ധിമുട്ടിയാലും കാസര്‍കോട് ജയിച്ചുകയറാമെന്ന കണക്കു കൂട്ടലിലാണ് ലീഗ് നേതാക്കള്‍. അതിന് ആവശ്യമായ സംഘടനാ സംവിധാനം മണ്ഡലത്തില്‍ ലീഗിന് ഉണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. 

മഞ്ചേശ്വരം, കാസര്‍കോട് ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ പൂര്‍ണമായും കല്യാശ്ശേരി മണ്ഡലത്തിലെ ചില പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം. ഇതില്‍ മഞ്ചേശ്വരം കാസര്‍കോട് (www.evisionnews.co)നിയമസഭാ മണ്ഡലങ്ങള്‍ ലീഗിന്റെ സിറ്റിംഗ് സീറ്റുകളാണ്. കാസര്‍കോട് നഗരസഭ ഭരിക്കുന്നതും ലീഗാണ്. മറ്റു മണ്ഡലങ്ങളിലെ പല പഞ്ചായത്തുകളിലും ലീഗിന് നിര്‍ണായക സ്വാധീനമുണ്ട്. മറ്റു മണ്ഡലങ്ങളേക്കാള്‍ ബി.ജെ.പിക്ക് സ്വാധീനം ഏറെയുള്ള കാസര്‍കോടിനെ അനുകൂലമാക്കിയെടുക്കാമെന്ന് തന്നെയാണ് ലീഗ് പ്രതീക്ഷിക്കുന്നത്. 

അതേസമയം, പുതിയതായി വരുന്ന സീറ്റുകളില്‍ യുവ നേതാക്കളെ മത്സരിപ്പിക്കാനാണ് ശക്തമായ ആവശ്യം.(www.evisionnews.co) ദേശീയ തലത്തില്‍ മുസ്ലിം യൂത്ത്് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂക്കാന്‍ പിടിക്കുന്ന ദേശീയ സെക്രട്ടറി സി.കെ സുബൈര്‍, യുവജനങ്ങള്‍ക്ക് പുതിയ ട്രെന്റായി മാറിയ യുത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരുടെ പേരുകളാണ് വടകരയിലേക്ക് ഉയര്‍ന്നുവരുന്നത്. വടകര സീറ്റ് ലഭിക്കുകയാണെങ്കില്‍ നാട്ടുകാരന്‍ കൂടിയായ സി.കെ സുബൈറിന് മുന്‍ഗണന ലഭിച്ചേക്കും. കാസര്‍കോട്ട് മുന്‍ എംപിയും പ്രഗത്ഭ വാഗ്മിയും എഴുത്തുകാരനുമായ അബ്ദുല്‍സമദ് സമദാനി, മുന്‍ മന്ത്രി സി.ടി അഹമ്മദലി, ടി.എ അഹമ്മദ് കബീര്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. സിറ്റിംഗ് സീറ്റുകളായ മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും തന്നെയായിരിക്കും ജനവിധി തേടുക.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?