കേരള ബാങ്ക് രൂപീകരണം: സര്‍ക്കാര്‍ ഒരു ഉറപ്പ്കൂടി പാലിക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: (www.kvartha.com 02.01.2019) കേരള സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്ന വേളയില്‍ ഈ ബാങ്കുകളില്‍ റബര്‍ മാര്‍ക്ക്, മാര്‍ക്കറ്റ് ഫെഡ്, റബ്‌കോ എന്നീ സ്ഥാപനങ്ങള്‍ വരുത്തിയ വായ്പാ കുടിശ്ശിക ഒറ്റതവണ തീര്‍പ്പാക്കലിലൂടെ അവസാനിപ്പിക്കുമെന്നും ഇതിലൂടെ നിര്‍ദിഷ്ട കേരള ബാങ്കിന്റെ മൂലധന പര്യാപ്തത ഉറപ്പാക്കുകയും നിഷ്‌ക്രിയ ആസ്തി കുറക്കുമെന്നും സഞ്ചിത നഷ്ടം ഇല്ലാതാക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് നല്‍കിയ ഉറപ്പ് പാലിക്കപ്പെടുകയാണ്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2018 ഏപ്രില്‍ 25ന് സര്‍ക്കാരിന് നല്‍കിയ കത്തില്‍ നിര്‍ദിഷ്ട കേരള ബാങ്കിന് പര്യാപ്തമായ തോതില്‍ മൂലധനം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന ചീഫ് സെക്രട്ടറി 2018 ജൂണ്‍ എട്ടിന് റിസര്‍വ് ബാങ്കിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം ഉറപ്പ് നല്‍കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

Kadakampally Surendran on Kerala bank, Thiruvananthapuram, News, Bank, Banking, RBI, Business, Minister, Kerala

ഉത്തരവുപ്രകാരം സര്‍ക്കാര്‍ 306.75 കോടി രൂപ റബര്‍മാര്‍ക്ക്, മാര്‍ക്കറ്റ് ഫെഡ്, റബ്‌കോ എന്നീ സഹകരണ സ്ഥാപനങ്ങളുടെ വായ്പ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനായി സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നല്‍കും. മേല്‍ സ്ഥാപനങ്ങള്‍ എടുത്ത വായ്പയുടെ മുതല്‍ സംഖ്യയും പലിശയുടെ 20 ശതമാനവും എന്ന തോതിലാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അംഗീകരിച്ചിട്ടുള്ളത്. താഴെപ്പറയുന്ന വ്യവസ്ഥകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1) ഒറ്റത്തവണ തീര്‍പ്പാക്കല്‍ ധനസഹായം റബര്‍മാര്‍ക്ക്, മാര്‍ക്കറ്റ് ഫെഡ്, റബ്‌കോ എന്നീ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ വായ്പയായാണ് അനുവദിക്കുക.

2) സര്‍ക്കാരും മേല്‍ സ്ഥാപനങ്ങളും പരസ്പരം ചര്‍ച്ചചെയ്ത് വായ്പാ തിരിച്ചടവ് തീര്‍ച്ചപ്പെടുത്തണം.

3) മേല്‍ സ്ഥാപനങ്ങളുടെ ആസ്തികള്‍ സെക്യൂരിറ്റിയായി സര്‍ക്കാരില്‍ പണയപ്പെടുത്തണം.

4) ഇത് സംബന്ധിച്ച ഒരു ധാരണാപത്രം മേല്‍സ്ഥാപനങ്ങളും സര്‍ക്കാരും സഹകരണ സംഘം രജിസ്ട്രാറും തമ്മില്‍ ഒപ്പ് വയ്ക്കണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kadakampally Surendran on Kerala bank, Thiruvananthapuram, News, Bank, Banking, RBI, Business, Minister, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?