അംഗ പരിമിതിയെ അതിജീവിച്ച പി അര്ജുന് ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.01.2019) അംഗ പരിമിതിയെ പരിശീലനത്തിലൂടെ അതിജീവിച്ച പി. അര്ജുന് ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അവസരം. വെള്ളിക്കോത്ത് മഹാകവി സ്മാരക ജി വി എച്ച് എസ് എസിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
കാസര്‍കോട് സമഗ്രശിക്ഷാ അഭിയാനും ഓള്‍ ഇന്ത്യാ മലയാളി അസോസിയേഷനുമാണ് അര്‍ജുനെ റിപ്പബ്ലിക്ക് ദിനാഘോഷത്തിലേക്ക് തിരഞ്ഞെടുത്തത്.
സ്‌കൂള്‍ അധ്യാപകരുടെയും റിസോഴ്സ് അധ്യാപകരുടെയും നിരന്തര പരിശീലനത്തിലൂടെ അര്‍ജുന്‍ നാടന്‍പാട്ടും പൂരക്കളിയും പഠിച്ചു. ബിആര്‍സി തല ക്യാമ്പുകളും ദിനാചരണ പരിപാടികളും കഴിവുകള്‍ പോഷിപ്പിച്ചു.

ഓട്ടോത്തൊഴിലാളി വെള്ളിക്കോത്തെ ഉണ്ണിക്കൃഷ്ണന്റെയും ബേബിയുടെയും മകനാണ്. സഹോദരി നന്ദന ഇതേ സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഡല്‍ഹിയില്‍ നിന്നു തിരിച്ചെത്തിയ ശേഷം വിപുലമായ സ്വീകരണ പരിപാടി ഒരുക്കാനുള്ള തീരുമാനത്തിലാണ് സ്‌കൂള്‍ അധികൃതര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: P Arjun Selected to Delhi Republic Celebration, Kanhangad, Kasaragod, news, Republic day celebrations, Selection, Kerala.
Powered by Info News For You
Comments
Post a Comment