രാഹുല്‍ ഗാന്ധിയുടെ യുഎഇ പര്യടനം: കെ.എം.സി.സി നേതാവ് ഷബീര്‍ കീഴൂരിനും അഭിനന്ദനം
ദുബൈ (www.evisionnews.co): യു.എ.ഇ സന്ദര്‍ശനം ചരിത്ര സംഭവമാക്കി മാറ്റിയ മുസ്ലിം ലീഗ്, കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കെ.എം.സി.സി. പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ കാണിച്ച ആരവം ഏതൊരു ഇന്ത്യക്കാരനിലും ആവേശം നിറക്കുന്നതാണെന്നും ഷബീര്‍ കീഴൂരിന്റെ നേതൃത്വത്തില്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങളെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹിമാന്‍ഷു വാസ് അഭിനന്ദിച്ചു.
ഷബീറിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള കെ.എം.സി.സി പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച 'അഹ്ലന്‍ രാഹുല്‍ജി' എന്ന പേരിലുള്ള പ്രചാരണ ബസ് യാത്ര ജയ്ഹിന്ദ് ടിവി പ്രത്യേക ഫീച്ചറായി ടെലികാസ്റ്റ് ചെയ്തിരുന്നു. പ്രചാരണ ബസ് യാത്ര ദുബൈ കെഎംസിസിയുടെ അല്‍ ബറാഹ ആസ്ഥാനത്ത് ഷാഫി പറമ്പില്‍ എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. കെ.എം.സി.സി നേതാക്കളും ഇന്‍കാസ് നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. നോര്‍ത്തേണ്‍ എമിറേറ്റ്‌സിലെ ഖോര്‍ഫക്കാന്‍ ബീച്ചിലേക്കായിരുന്നു അഹ്ലന്‍ രാഹുല്‍ജി യാത്ര നടത്തിയത്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹിമാന്‍ ഷുവാസ്, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് കെ. സുധാകരനെ പോലെയുള്ള കോണ്‍ഗ്രസ് നേതാക്കളെയും മനംകവര്‍ന്ന് കൊണ്ട് രാഹുലിന്റെ യു.എ.ഇ പര്യടനത്തില്‍ താരമായി മാറുകയായിരുന്നു ഷബീര്‍ കീഴൂര്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കെ. സുധാകരന്റെ ദുബൈ സന്ദര്‍ശനത്തിനും ചുക്കാന്‍ പിടിച്ചതും ഷബീറായിരുന്നു.
Powered by Info News For You

Comments
Post a Comment