ലോക്‌സഭ തെരഞ്ഞെടുപ്പ്; പ്രകാശ് കാരാട്ടും ബൃന്ദയും കേരളത്തില്‍ നിന്നും മത്സരിക്കില്ലെന്ന് സിതാംറാം യെച്ചൂരി
കൊച്ചി: (www.kvartha.com 26.01.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രകാശ് കാരാട്ടും ബൃന്ദയും കേരളത്തില്‍ നിന്നും മത്സരിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാംറാം യെച്ചൂരി. കേരളത്തിലെ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും യെച്ചൂരി വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസുമായുളള ദേശീയ സഖ്യസാധ്യതകള്‍ തിരഞ്ഞെടുപ്പിനു ശേഷമേ ആലോചിക്കൂ എന്നും പാര്‍ട്ടി ദേശീയ നേതാക്കള്‍ കേരളത്തില്‍ മല്‍സരിക്കുന്നതിനെപ്പറ്റി ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ സിപിഎം സംഘടിപ്പിച്ച ജനകീയ ഉച്ചകോടി ഉദ്ഘാടനം ചെയ്യാനെത്തിയതാണ് യച്ചൂരി.
രാജ്യത്തു മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധമുളള വര്‍ഗീയ ധ്രുവീകരണത്തിനാണു കേരളത്തില്‍ ബിജെപി ശ്രമിക്കുന്നതെന്ന വിമര്‍ശനമുയര്‍ത്തുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പു രംഗത്തെ ബിജെപി സാന്നിധ്യത്തെ യെച്ചൂരി തളളിക്കളഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പിനു മുമ്പുളള സഖ്യസാധ്യതകള്‍ പൂര്‍ണമായി തളളിക്കളഞ്ഞെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസുമായി സഖ്യമുണ്ടായേക്കുമെന്ന സൂചനയും യച്ചൂരി നല്‍കുന്നു.
ദേശീയതലത്തില്‍ തിരഞ്ഞെടുപ്പിനു ശേഷമാണ് സഖ്യങ്ങള്‍ നിലവില്‍ വരാറുളളത്. 96ല്‍ ഐക്യമുന്നണി രൂപീകൃതമായതും 98ല്‍ എന്‍ഡിഎ രൂപീകൃതമായതും 2004ല്‍ യുപിഎ രൂപീകൃതമായതും അങ്ങനെയാണ്. 2019ലും അതുതന്നെ സംഭവിക്കുമെന്നും യെച്ചൂരി പറയുന്നു.
കേരളത്തില്‍ ശബരിമല വിഷയത്തില്‍ സിപിഎമ്മിനു തിരിച്ചടി നേരിടുമെന്നു പ്രവചിച്ച സര്‍വേകളെ കുറിച്ചു ചോദിച്ചും യെച്ചൂരി പ്രതികരിക്കുകയുണ്ടായി. ഏത് സര്‍വേയാണ് രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും ബിജെപിക്കു നഷ്ടപ്പെടുമെന്നു പ്രവചിച്ചത്. സര്‍വേകള്‍ സര്‍വേകള്‍ മാത്രമാണ്. ജനങ്ങളാണ് തീരുമാനിക്കുകയെന്നുമായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sabarimala issue will not affect in upcoming Lok Sabha Election says Sitaram Yechury, Kochi, News, Politics, Lok Sabha, Election, Congress, CPM, BJP, Kerala.

Powered by Info News For You

Comments
Post a Comment