രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്നും മത്സരിക്കുമെന്ന് സൂചന; അമേഠിയെ കൂടാതെ വയനാട് മണ്ഡലത്തില്‍ നിന്നും ജനവിധി തേടും?
തിരുവനന്തപുരം: (www.kvartha.com 29.01.2019) രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്നും മത്സരിക്കുമെന്ന് സൂചന. അദ്ദേഹത്തിന്റെ മണ്ഡലമായ അമേഠിയെ കൂടാതെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ വയനാട് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമെന്നാണ് വിവരം പുറത്തുവരുന്നത്.
അമേത്തിയില്‍ ഇക്കുറി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുലിനെതിരെ മത്സരിക്കുമെന്ന റിപ്പാര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ അവിടെ കടുത്ത മത്സരമാകും അരങ്ങേറുക. തുടര്‍ന്നാണ് ഒരു സുരക്ഷിത മണ്ഡലത്തില്‍ കൂടി രാഹുല്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതേതുടര്‍ന്നാണ് വയനാട് രാഹുലിന് വേണ്ടി മാറ്റിവെക്കാന്‍ ഒരുങ്ങുന്നത്.
കേരളത്തിലെ മറ്റു മണ്ഡലങ്ങള്‍ക്ക് വേണ്ടി പല കോണുകളില്‍ നിന്നും അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും വയനാട് സീറ്റിലേക്ക് ആരും കണ്ണ് വെക്കുന്നില്ല. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ എത്തുമെന്ന സൂചന ലഭിച്ചത് കൊണ്ടാണിതെന്നാണ് അഭ്യൂഹം. രാഹുല്‍ കേരളത്തില്‍ മത്സരിച്ചാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ നേട്ടം ഉണ്ടാക്കാമെന്ന കണക്കുകൂട്ടലും നേതാക്കള്‍ക്കുണ്ട്.
Keywords: Rahul Gandhi likely to compete from Wayanad in upcoming LS polls?, Thiruvananthapuram, News, Politics, Congress, Rahul Gandhi, Leaders, Report, Kerala.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വയനാട് മാറ്റിവെക്കുന്നതിനെ കുറിച്ച് അണിയറയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. രാഹുല്‍ ചൊവ്വാഴ്ച കൊച്ചിയില്‍ എത്തുമ്പോള്‍ ഇതുസംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ നടന്നേക്കുമെന്നും സൂചനയുണ്ട്. സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
അമേത്തിയില്‍ ഇക്കുറി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുലിനെതിരെ മത്സരിക്കുമെന്ന റിപ്പാര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ അവിടെ കടുത്ത മത്സരമാകും അരങ്ങേറുക. തുടര്‍ന്നാണ് ഒരു സുരക്ഷിത മണ്ഡലത്തില്‍ കൂടി രാഹുല്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതേതുടര്‍ന്നാണ് വയനാട് രാഹുലിന് വേണ്ടി മാറ്റിവെക്കാന്‍ ഒരുങ്ങുന്നത്.
കേരളത്തിലെ മറ്റു മണ്ഡലങ്ങള്‍ക്ക് വേണ്ടി പല കോണുകളില്‍ നിന്നും അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും വയനാട് സീറ്റിലേക്ക് ആരും കണ്ണ് വെക്കുന്നില്ല. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ എത്തുമെന്ന സൂചന ലഭിച്ചത് കൊണ്ടാണിതെന്നാണ് അഭ്യൂഹം. രാഹുല്‍ കേരളത്തില്‍ മത്സരിച്ചാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ നേട്ടം ഉണ്ടാക്കാമെന്ന കണക്കുകൂട്ടലും നേതാക്കള്‍ക്കുണ്ട്.
Keywords: Rahul Gandhi likely to compete from Wayanad in upcoming LS polls?, Thiruvananthapuram, News, Politics, Congress, Rahul Gandhi, Leaders, Report, Kerala.
Powered by Info News For You

Comments
Post a Comment