കടക്കാന്‍ തുറക്കാന്‍ പോവുകയായിരുന്ന ചൗക്കിയിലെ വ്യാപാരി കാറിടിച്ച് മരിച്ചു

കാസര്‍കോട് (www.evisionnews.co): കടക്കാന്‍ തുറക്കാന്‍ പോവുകയായിരുന്ന ചൗക്കിയിലെ വ്യാപാരി കാറിടിച്ച് മരിച്ചു. ചൗക്കി കാവുഗോളിയിലെ മുഹമ്മദ് ഹാജി- ഖദീജ ദമ്പതികളുടെ മകന്‍ എം.എച്ച് അബ്ബാസാ (55)ണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെ മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈയിലാണ് അപകടം. കല്ലങ്കൈ പഞ്ചായത്ത് ഓഫീസിന് സമീപമാണ് അബ്ബാസ് താമസിക്കുന്നത്. വര്‍ഷങ്ങളായി സൗദിയിലായിരുന്ന അബ്ബാസ് പ്രവാസ ജീവിതം മതിയാക്കി വന്നശേഷം കല്ലങ്കൈയില്‍ പെട്ടിക്കട നടത്തിവരികയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോയി തിരിച്ച് കടയിലേക്ക് മടങ്ങുംവഴിയാണ് അപകടം. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: റുഖിയ. മക്കള്‍: ഇര്‍ഫാന, വസീം, ദില്‍ഷാദ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?