ഉറങ്ങാന്‍ കിടന്ന വീട്ടമ്മയുടെ മൃതദേഹം ഒരു മണിക്കൂറിനുള്ളില്‍ അടുത്ത പുരയിടത്തിലെ പടുതാകുളത്തില്‍, തലയില്‍ ആഴത്തിലുള്ള മുറിവ്; ദുരൂഹതയെന്ന് ബന്ധുക്കള്‍
കോട്ടയം: (www.kvartha.com 04.01.2019) ഉറങ്ങാന്‍ കിടന്ന വീട്ടമ്മയുടെ മൃതദേഹം ഒരു മണിക്കൂറിനുള്ളില്‍ അടുത്ത പുരയിടത്തിലെ പടുതാ കുളത്തില്‍ കണ്ടെത്തി. നെടുങ്കണ്ടം കവുണ്ടി തുണ്ടത്തില്‍ വിഷ്ണുവിന്റെ ഭാര്യ ഉണ്ണിമായയെ (22) ആണ് തിങ്കളാഴ്ച രാത്രി പത്തേകാലോടെ കിടക്കപ്പായില്‍ നിന്നും കാണാതായത്. ഉണ്ണിമായ പത്തുമണിയോടെ ഉറങ്ങാന്‍ കിടന്നുവെന്നും പത്തു മിനിറ്റ് കഴിഞ്ഞ് നോക്കിയപ്പോള്‍ അവിടെ ഇല്ലായിരുന്നുവെന്നുമാണ് ഭര്‍ത്താവ് വിഷ്ണു പോലീസിനോട് പറഞ്ഞത്.
തുടര്‍ന്ന് വിഷ്ണുവും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രി 11.45 മണിയോടെ മൃതദേഹം അടുത്ത പുരയിടത്തിലെ പടുതാക്കുളത്തില്‍ കണ്ടെത്തിയത്. അതേസമയം ഉണ്ണിമായയുടെ തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് മുറിവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതേ തുടര്‍ന്ന് പോലീസ് പടുതാക്കുളം വറ്റിച്ച് തെളിവുകള്‍ ശേഖരിച്ചു.
പടുതാക്കുളത്തിന്റെ അടിയില്‍ കരിങ്കല്ല് കഷണങ്ങള്‍ കിടപ്പുണ്ടായിരുന്നു. അതില്‍ തലയിടിച്ചാവാം തല പൊട്ടിയതെന്നാണ് അനുമാനം. നെടുങ്കണ്ടം സി.ഐ റെജി കുന്നിപ്പറമ്പന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം കഴിഞ്ഞദിവസം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. അതേസമയം ഉണ്ണിമായയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഉണ്ണിമായയുടെ പിതാവ് സംഭവദിവസം തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman's body found in pond, Kottayam, News, Local-News, Dead Body, House Wife, Missing, Police, Probe, Complaint, Kerala.

Powered by Info News For You

Comments
Post a Comment