ശ്രീലങ്കന്‍ യുവതിയുടെ സന്ദര്‍ശനത്തില്‍ ശുദ്ധിക്രിയ വേണ്ടെന്ന് തന്ത്രി


(www.evisionnews.co) ശബരിമലയില്‍ ശ്രീലങ്കന്‍ സ്വദേശി സന്നിധാനത്ത് എത്തിയ സംഭവത്തില്‍ ഇപ്പോള്‍ ശുദ്ധിക്രിയ വേണ്ടെന്ന് തന്ത്രി നിലപാട് സ്വീകരിച്ചു. ഇവരുടെ ദര്‍ശനത്തിന് സ്ഥിരീകരണമില്ലെന്നാണ് തന്ത്രിയുടെ നിലപാട്. അതുകൊണ്ട് നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ശുദ്ധിക്രിയ വേണ്ടെന്ന് തീരുമാനമെടുത്തിരിക്കുന്നത്.

അതേസമയം ശബരിമലയില്‍ ശ്രീലങ്കന്‍ സ്വദേശി സന്നിധാനത്ത് എത്തിയെന്ന് പോലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി. 47വയസുകാരിയായ യുവതി ഇന്നലെ രാത്രിയിലാണ് സന്നിധാനത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് രാത്രി മുതല്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം ശ്രീലങ്കന്‍ സ്വദേശിയായ ശശികല ദര്‍ശനത്തിന് വന്നത് നാടകീയ രംഗങ്ങള്‍ക്ക് കാരണമായിരുന്നു. ഏഴുമണിക്ക് മലകയറാന്‍ ശ്രമിച്ച ഇവരെ മരക്കൂട്ടത്ത് വെച്ച് പ്രതിഷേധക്കാര്‍ തടഞ്ഞതായി പോലീസ് പറഞ്ഞിരുന്നു.

അതേസമയം ഭക്തരുടെ ഭാഗത്ത് നിന്നും പ്രതിഷേധമില്ലായിരുന്നു. പോലീസാണ് തന്നെ തിരിച്ചയച്ചതെന്നും ശശികല മാധ്യമങ്ങളോട് ഇന്നലെ പറഞ്ഞിരുന്നു. ദര്‍ശനം നടത്തിയില്ലെന്ന് പറഞ്ഞ യുവതി സന്നിധാനത്ത് എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത് അവര്‍ മടങ്ങി പോയ ശേഷമായിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?