പാലക്കുന്നില്‍ മുത്തൂറ്റ് ഓഫീസിന് നേരെ അക്രമം: സി.പി.എം നേതാവ് ഉള്‍പ്പടെ അഞ്ചുപേര്‍ അറസ്റ്റില്‍
ബേക്കല്‍ (www.evisionnews.co): പൊതുപണിമുടക്കനിടെ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ പാലക്കുന്നിലെ ഓഫീസിന് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം നേതാവടക്കം അഞ്ചുപേര്‍ അറസ്റ്റിലായി. മധു മുദിയക്കാല്‍, കുമാരന്‍, ശശിധരന്‍, ശ്രീധരന്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാവിലെ എട്ടര മണിയോടെയാണ് സംഭവം. മൂന്നു വനിതാ ജീവനക്കാരുള്ള ഫിന്‍കോര്‍പിന്റെ പാലക്കുന്നിലെ ഓഫീസിന് നേരെയാണ് സി.പി.എം പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. തുറന്ന ഓഫീസ് അടക്കണമെന്നാവശ്യപ്പെട്ട് രണ്ടുതവണ സമരാനുകൂലികളെത്തിയിരുന്നു. എന്നാല്‍ തുറന്നുവെക്കണമെന്ന് ഹെഡ് ഓഫീസില്‍ നിന്നും നിര്‍ദേശമുള്ളതിനാല്‍ ജീവനക്കാര്‍ സമരാനുകൂലികളുടെ വാക്ക് അനുസരിച്ചില്ല.
ഇതേതുടര്‍ന്ന് കൂടുതല്‍ സമരക്കാര്‍ ഓഫീസിലെത്തി അക്രമം കാട്ടിയത്. ഫിന്‍കോര്‍പ് ഓഫീസില്‍ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഫിന്‍കോര്‍പ് ശാഖാ മാനേജര്‍ ശ്രീ കലാഷിജുവിന്റെ പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തിരുന്നു.
Powered by Info News For You

Comments
Post a Comment