സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ പുരവഞ്ചികളുടെ ലൈസന്‍സ് റദ്ദാക്കും
ആലപ്പുഴ: (www.kvartha.com 05.01.2019) രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തീകരിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകള്‍ ഉള്‍പ്പടെയുള്ളവയുടെ പിഴവുകള്‍ തീര്‍ക്കാനും മാര്‍ച്ച് 31നകം ഇവ പാലിച്ചില്ലെങ്കില്‍ അവയുടെ ലൈസന്‍സ് റദ്ദാക്കാനും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനായ നിയമസഭാ വിഷയ സമതി നിര്‍ദേശിച്ചു.
മരാമത്തും ഗതാഗതവും വാര്‍ത്താവിനിമയും സംബന്ധിച്ച വിഷയസമതിയുടെ ആലപ്പുഴ കലക്ടറേറ്റില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഈ നിര്‍ദേശം. ജില്ലയില്‍ സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുള്‍പ്പെടെ വിനോദ സഞ്ചാര മേഖലയിലുള്ള ജലയാനങ്ങളെ സംബന്ധിച്ച കാര്യങ്ങളാണ് പ്രത്യേക യോഗത്തിന്റെ പരിഗണനയ്ക്ക് വന്നത്.
വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹൗസ് ബോട്ടുള്‍പ്പെടെയുള്ളവ വരുമാന നികുതി അടക്കുന്നില്ലെന്ന പരാതികള്‍ വ്യാപകമായതിനാല്‍ ഇക്കാര്യം പരിശോധിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ടു നല്‍കാന്‍ നികുതി വകുപ്പിനോടാവശ്യപ്പെടും. ആവശ്യമായ ലൈസന്‍സ് ഇല്ലാതെ അനധികൃതമായി സര്‍വീസ് നടത്തുന്ന ബോട്ടുകളും മറ്റും പിടിച്ചെടുത്ത് ക്രിമിനല്‍ കേസുള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കാന്‍ പോലീസ് വകുപ്പിനോടും സമതി ആവശ്യപ്പെട്ടു.
കഴിഞ്ഞ പ്രളയകാലത്ത് ജില്ലയില്‍ രക്ഷാ ദൗത്യങ്ങള്‍ക്ക് ഹൗസുബോട്ട് ഉടമകളില്‍ നിന്ന് വേണ്ടത്ര സഹായം ലഭിച്ചില്ലെന്ന് സമതി അധ്യക്ഷന്‍ ആമുഖമായി സൂചിപ്പിച്ചു. ജില്ലാ കലക്ടര്‍ ശാസിച്ചിട്ടും കാര്യമായ പ്രതികരണമുണ്ടായില്ല. ഒടുവില്‍ അഞ്ചു ഹൗസ് ബോട്ട് ഉടമകളെ അറസ്റ്റു ചെയ്തശേഷമാണ് അല്പമെങ്കിലും അനുകൂല പ്രതികരണമുണ്ടായത്.
വര്‍ഷത്തില്‍ കോടിക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന ഈ മേഖലയില്‍ ലൈസന്‍സില്ലാതെ അനധികൃതമായി ധാരാളം യാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവയ്ക്ക് ആവശ്യമായ ലൈസന്‍സ് നല്‍കി ഡിസംബര്‍ 31നകം നിയമവിധേയമാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അക്കാര്യത്തിലും നടപടിയുണ്ടായിട്ടില്ലെന്ന് സമതി വിലയിരുത്തി.
പരിസ്ഥിതി സംരക്ഷണം, അനധികൃത സര്‍വീസ് എന്നീ കാര്യങ്ങളില്‍ അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രളയസമയത്ത് വേണ്ടത്ര സഹായം നല്‍കാതിരുന്നത് അനാസ്ഥയാണെന്ന് കുറ്റപ്പെടുത്തിയ തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ജില്ലയിലെ ഇത്തരം യാനങ്ങളുടെ കൃത്യമായ വിവരം സമതിക്കു നല്‍കാത്തതിനെയും വിമര്‍ശിച്ചു.
സംസ്ഥാനത്ത് ഹൗസ് ബോട്ടുകള്‍ ഉള്‍പ്പെടെ വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടുകളും മറ്റും രജിസ്റ്റര്‍ ചെയ്യുന്നത് ആറു ജില്ലകളിലായുള്ള പോര്‍ട്ട് ഓഫീസുകളിലായാണ്. കോട്ടയം, ആലപ്പുഴ ജില്ലകള്‍ക്കായുള്ള ആലപ്പുഴ കേന്ദ്രത്തില്‍ 759 ഹൗസ് ബോട്ട്, 391 മോട്ടോര്‍ ബോട്ട്, 233 ശിക്കാര വള്ളം, 119 സ്പീഡ് ബോട്ട്, 22 മറ്റുള്ളവ ഉള്‍പ്പെടെ 1529 എണ്ണത്തിനാണ് രജിസ്‌ട്രേഷനുള്ളത്. ഇതിനുപുറമെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയ 678 ബോട്ടുകളാണുള്ളത്.
പ്രത്യേക യോഗത്തില്‍ എം.എല്‍.എമാരായ സി.എഫ് തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, വി. അബ്ദു റഹ്മാന്‍, കെ.വി.അബ്ദുള്‍ ഖാദര്‍, എന്‍. ഷംസുദ്ദീന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി (പോര്‍ട്ട്‌സ് )ആശ തോമസ്, ജില്ലാ കലക്ടര്‍ എസ്. സുഹാസ്, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Unregistered houseboats to be seized: G Sudhakaran, Alappuzha, News, House-boat, Driving Licence, Minister, G Sudhakaran, Travel & Tourism, Complaint, Report, Police, Kerala.
Powered by Info News For You

Comments
Post a Comment