വനിതാ മതിലിന് സര്‍വീസ് നടത്താന്‍ വിസമ്മതിച്ചു; സി പി എം പ്രവര്‍ത്തകര്‍ സ്വകാര്യ ബസ് എറിഞ്ഞ് തകര്‍ത്തു

പാലക്കാട്: (www.kvartha.com 01.01.2019) വനിതാ മതിലിന് വേണ്ടി സര്‍വീസ് നടത്താന്‍ വിസമ്മതിച്ചുവെന്ന് ആരോപിച്ച് സ്വകാര്യ ബസ് സി.പി.എം പ്രവര്‍ത്തകര്‍ എറിഞ്ഞ് തകര്‍ത്തതായി പരാതി. പാലക്കാട്ട് കൊല്ലങ്കോട്ട് ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തൃശൂര്‍ ഗോവിന്ദപുരം റൂട്ടിലോടുന്ന ബസിന് നേരെയാണ് സി പി എം പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ബസുടമ പരാതി നല്‍കിയിട്ടുണ്ട്.

വനിതാ മതിലിന് പ്രവര്‍ത്തകരെ എത്തിക്കാന്‍ ബസ് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ ഏതാനും ദിവസം മുമ്പ് തന്നെ സമീപിച്ചിരുന്നതായി ബസുടമ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ സര്‍വീസ് ഉള്ളതിനാല്‍ ബസ് വിട്ടുനല്‍കാനാവില്ലെന്ന് താന്‍ അവരോട് പറഞ്ഞിരുന്നു.


ഇതിന്റെ വൈരാഗ്യത്തിലാണ് ഒരു സംഘം ആളുകളെത്തി ബസ് തകര്‍ത്തതെന്നും ബസ് ഉടമ പരാതിയില്‍ ആരോപിക്കുന്നു. അതേസമയം, ബസുടമയുടെ ആരോപണം തെറ്റാണെന്നും സംഭവത്തില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും സി.പി.എം പ്രാദേശിക നേതൃത്വവും പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Private bus attacked in Palakkad, Palakkad, News, Allegation, Stone Pelting, CPM, Complaint, Politics, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?