രാജ്യത്ത് ഇനി ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സ് സിസ്റ്റം കൊച്ചിയില്‍ ആരംഭിച്ചു
കൊച്ചി (www.evisionnews.co): രാജ്യത്ത് ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സ് സംവിധാനം നടപ്പാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ലൈസന്‍സിനായി അപേക്ഷിക്കുന്ന 'സാരഥി' പദ്ധതി കൊച്ചി ആര്‍.ടി ഓഫീസിലും തുടങ്ങി. രാജ്യത്തെ 25 ശതമാനം ആളുകള്‍ വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ചാണ് വണ്ടി ഓടിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഒറ്റ ലൈസന്‍സ് നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍ മൈക്രോ ചിപ്പ് അടക്കംചെയ്ത ലൈസന്‍സാണ് ജനങ്ങളിലേക്കെത്തുന്നത്. രാജ്യത്തെ ഏതുസംസ്ഥാനത്തെയും പോലീസ് സംവിധാനത്തിന് ലൈസന്‍സ് ഉടമയെ കുറിച്ചുളള വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുന്ന തരത്തിലാണ് സംവിധാനം. ലൈസന്‍സില്‍ ക്യു ആര്‍ കോഡും രേഖപ്പെടുത്തും.
ലൈസന്‍സില്‍ ഏതു സംസ്ഥാനക്കാരനാണെന്നും ലൈസന്‍സ് നല്‍കിയ ആര്‍.ടി.ഒയുടെ വിവരവും രേഖപ്പെടുത്തിയിരിക്കും. പുതിയതായി ലൈസന്‍സ് എടുക്കുന്നവര്‍ക്ക് മാത്രമല്ല, പുതുക്കുന്നവര്‍ക്കും പുതിയ സ്മാര്‍ട്ട് ലൈന്‍സുകളാകും വിതരണം ചെയ്യുക. സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയിരുന്ന ലൈന്‍സ് ഉപയോഗിച്ച് രാജ്യത്ത് എവിടെയും വാഹനം ഓടിക്കാന്‍ സാധിക്കുമായിരുന്നു. പുതിയ ലൈന്‍സിലും ഇതു സാധ്യമാണ്. പക്ഷേ ലൈസന്‍സ് നല്‍കുന്നത് സംസ്ഥാനമല്ല കേന്ദ്ര സര്‍ക്കാരാണ്.
Powered by Info News For You

Comments
Post a Comment