കെഎസ്ഇബി ജീവനക്കാരന്റെ തലയ്ക്കടിച്ച് പണം കവര്‍ന്ന സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍

തിരൂരങ്ങാടി: (www.kvartha.com 10.01.2019) ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ച് യുവാവില്‍ നിന്നും പണം കവര്‍ന്ന മൂന്നംഗ സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

താനൂര്‍ തെയ്യാല സ്വദേശി കീരിയാട്ടില്‍ രാഹുല്‍ (20), താനൂര്‍ ചെക്കുപുരക്കല്‍ സൈനുല്‍ ആബിദ് (27) എന്നിവരെയാണ് തിരൂരങ്ങാടി എസ്.ഐ നൗഷാദ് ഇബ്രാഹിമും സംഘവും അറസ്റ്റ് ചെയ്തത്.

Youth arrested for attacking KSEB employee, Attack, Police, Arrested, Theft, Crime, Criminal Case, Injured, News, Kerala.

തിരൂരങ്ങാടി കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരനെ ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച് പണവും മറ്റുരേഖകളും കവര്‍ന്നെന്ന പരാതിയിലാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ അഞ്ചിനാണു കേസിനാസ്പദമായ സംഭവം.

 രാത്രി 9.30 മണിയോടെ തിരൂരങ്ങാടി കെ.എസ്.ഇ.ബി ഓഫീസിലെ ലൈന്‍മാന്‍ കൊയിലാണ്ടി സ്വദേശി ശ്രീജേഷിനെ (37) സംഘം ചെമ്മാട് പരപ്പനങ്ങാടി റോഡില്‍ വെച്ച് ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ച് പണവും ഫോണും മറ്റു വിലപ്പെട്ട രേഖകളും കവരുകയായിരുന്നു.

ഡ്യൂട്ടി കഴിഞ്ഞു ഭക്ഷണം വാങ്ങി റോഡിലൂടെ തനിച്ചു വരുന്നതിനിടെ സംഘം പിന്നില്‍ നിന്നും തലക്കടിക്കുകയായിരുന്നത്രെ. തുടര്‍ന്ന് ആയുധം ഉപയോഗിച്ച് മുഖത്തടിക്കുകയും പണവും മൊബൈല്‍ ഫോണും മറ്റു രേഖകളും കവരുകയായിരുന്നുവെന്നും ശ്രീജേഷ് പറഞ്ഞു. 25,000 രൂപയും മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡും പാന്‍ കാര്‍ഡുമാണ് ശ്രീജേഷില്‍ നിന്നും ഇവര്‍ കവര്‍ന്നത്.

അടിയേറ്റ് ബോധരഹിതനായ ഇയാളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളെ ആക്രമിക്കുന്നതിന് അല്‍പം മുന്‍പ് ചേളാരി സ്വദേശിയായ തയ്യല്‍ തൊഴിലാളിയെയും ഇതേ സ്ഥലത്തു വെച്ച് സംഘം തലക്കടിക്കുകയും 2000 രൂപ കവരുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു.

 എസ്.ഐ ക്ക് പുറമെ എ.എസ്.ഐ. രഞ്ജിത്ത്, സി.പി.ഓ മാരായ മുസ്തഫ, സുധീഷ്, എന്നിവരും സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth arrested for attacking KSEB employee,
Attack, Police, Arrested, Theft, Crime, Criminal Case, Injured, News, Kerala.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?