ഐ സി സി ക്രിക്കറ്റര്‍ ഓഫ് ഇയര്‍ പുരസ്‌ക്കാരം കോഹ്ലിക്ക്

ദുബൈ: (www.kvartha.com 22.01.2019) 2018ലെ ഏറ്റവും മികച്ച താരത്തിനുള്ള ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ഇയര്‍ പുരസ്‌ക്കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക്. ഇതിന് പുറമെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരുഷതാരത്തിനും ഏകദിന ക്രിക്കറ്റിലെ മികച്ച താരത്തിനുമുള്ള പുരസ്‌ക്കാരവും സ്വന്തം പേരില്‍ കുറിച്ച കോഹ്ലി ചരിത്ര നേട്ടവും സ്വന്തമാക്കി.

2018ലെ ഐ.സി.സിയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനവും കോഹ്ലിയ്ക്കാണ്. ഇതാദ്യമായാണ് ഒരുതാരത്തിന് ഈ പുരസ്‌ക്കാരങ്ങളെല്ലാം ഒരുമിച്ച് ലഭിക്കുന്നത്.

 Virat Kohli Creates History, Named ICC Test, ODI Player And Cricketer Of The Year 2018, Dubai, News, Award, Sports, Cricket, ICC, Gulf, World.

13 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് അഞ്ച് സെഞ്ച്വറികളുടെ മികവില്‍ 55.08 ശരാശരിയില്‍ 1322 റണ്‍സും ഏകദിനത്തില്‍ 14 മത്സരങ്ങളില്‍ നിന്ന് ആറ് സെഞ്ച്വറികളുടെ ബലത്തില്‍ 133.55 ശരാശരിയില്‍ 1202 റണ്‍സും താരം സ്വന്തമാക്കി. ട്വന്റി20 മത്സരങ്ങളില്‍ നിന്നും 211 റണ്‍സും താരം സ്വന്തം പേരില്‍ കുറിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Virat Kohli Creates History, Named ICC Test, ODI Player And Cricketer Of The Year 2018, Dubai, News, Award, Sports, Cricket, ICC, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?