നിലപാട് തിരുത്തി തിരുവിതാംകൂര്‍ രാജകുടുംബം; പത്മനാഭസ്വാമി ക്ഷേത്രം പൊതുസ്വത്താണ്

തിരുവനന്തപുരം:(www.kasargodvartha.com 29/01/2019) പത്മനാഭസ്വാമി ക്ഷേത്ര കേസില്‍ നിലപാട് തിരുത്തി തിരുവിതാംകൂര്‍ രാജകുടുംബം. പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ സ്വത്താണെന്ന വാദം തിരുത്തി പൊതുസ്വത്താണെന്ന് രാജകുടുംബം സുപ്രീംകോടതിയില്‍ പറഞ്ഞു. അതേസമയം ക്ഷേത്രഭരണത്തിനുള്ള അവകാശം നല്‍കണമെന്നും രാജകുടുംബം ആവശ്യപ്പെട്ടു.

 News, Thiruvananthapuram, Kerala, Top-Headlines, High-Court,Travancore royal family change their stand the Padmanabhaswamy temple is public property

ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് മാതൃകയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് സ്വതന്ത്രഭരണ സംവിധാനമുണ്ടാക്കണമെന്ന വിധിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയും, തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അപ്പീലും അനുബന്ധ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ക്ഷേത്രത്തിന്റെ ആസ്തി രാജകുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ലെന്നും ക്ഷേത്രത്തിന്റെ ആസ്തി വിഗ്രഹത്തിന്റെ സ്വത്താണെന്നും രാജകുടുംബം കോടതിയില്‍ വാദിച്ചു. ഇതോടെ പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണെന്ന ഹൈക്കോടതിയിലെ നിലപാടാണ് രാജകുടുംബം സുപ്രീംകോടതിയില്‍ തിരുത്തിയത്. ക്ഷേത്ര ഭരണത്തിനുള്ള അവകാശം നല്‍കണമെന്നാണ് രാജകുടുംബത്തിന്റെ പ്രധാന ആവശ്യം.

ക്ഷേത്രത്തിലെ അമൂല്യശേഖരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ 20,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള മ്യൂസിയം നിര്‍മിക്കാന്‍ ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ടും സുപ്രീം കോടതിയുടെ പരിഗണയിലാണ്. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി കോഓര്‍ഡിനേറ്റര്‍ ഡോ. എം വേലായുധന്‍ നായരാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ സുപ്രീംകോടതി വാദം ബുധനാഴ്ച്ചയും തുടരും.

അതേസമയം അമിക്കസ് ക്യുറിയായി പുതുതുതായി ആരെയും നിയമിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ആവശ്യം എങ്കില്‍ പിന്നീട് അതെ കുറിച്ച് ആലോചിക്കാമെന്നും ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടികാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Top-Headlines, High-Court,Travancore royal family  change their stand the Padmanabhaswamy temple is  public property


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?