രാജ്യത്തെ കൂട്ടമതപരിവര്‍ത്തനം ആശങ്കപ്പെടുത്തുന്നു; മതപരിവര്‍ത്തന വിരുദ്ധനിയമം കൊണ്ടുവരാനാണ് എല്ലാവര്‍ക്കും താല്‍പര്യം: ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: (www.kvartha.com 16.01.2019) രാജ്യത്തെ കൂട്ടമതപരിവര്‍ത്തനം ആശങ്കപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. മതപരിവര്‍ത്തനങ്ങള്‍ നിയന്ത്രണ വിധേയമാക്കണമെന്നും മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി മതപരിവര്‍ത്തന വിരുദ്ധനിയമം കൊണ്ടുവരണമെന്നാണ് ഇന്ത്യയിലെ ഭൂരിപക്ഷ സമുദായങ്ങള്‍ ആവശ്യപ്പെടുന്നതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഡല്‍ഹിയില്‍ ഒരു ക്രിസ്ത്യന്‍ സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 "Mass Conversions Need To Be Checked Across Country": Rajnath Singh, New Delhi, Religion, Minister, Muslim, Politics, News, National.

'നിങ്ങള്‍ ഹിന്ദു ആണെങ്കില്‍ ഹിന്ദുവായും, മുസ്ലീമാണെങ്കില്‍ മുസ്ലീമായും, ക്രിസ്ത്യന്‍ ആണെങ്കില്‍ ക്രിസ്ത്യനിയായും തന്നെ തുടരൂ. ഒരു വ്യക്തിക്ക് തന്റെ മതം ഏതാണെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍, മതം മാറുന്നതിന് മുമ്പ് സംവാദങ്ങള്‍ ആവശ്യമാണ്. ആരെങ്കിലും തങ്ങളുടെ ഇഷ്ടപ്രകാരം മതം മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ തീരുമാനം ചോദ്യം ചെയ്യപ്പെടരുത്', രാജ്‌നാഥ് സിങ് പറഞ്ഞു.

മതത്തിന്റെ പേരില്‍ എന്‍ ഡി എ സര്‍ക്കാര്‍ ഇതുവരെയും ആരെയും മാറ്റിനിര്‍ത്തിയിട്ടില്ല. അത് സര്‍ക്കാര്‍ അധികാരത്തിലേറിയാലും ഇല്ലെങ്കിലും അത്തരത്തിലൊരു വേര്‍തിരിവ് കാണിക്കാന്‍ പാടില്ലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാടെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: "Mass Conversions Need To Be Checked Across Country": Rajnath Singh, New Delhi, Religion, Minister, Muslim, Politics, News, National. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?