വിവാഹവാര്‍ഷികം ആഘോഷിക്കാനുള്ള കേക്ക് മുറിക്കാന്‍ കത്തി ആവശ്യപ്പെട്ട യുവതിയുടെ കഴുത്ത് ഹോട്ടല്‍ ജീവനക്കാരന്‍ മുറിച്ചു
മുംബൈ: (www.kvartha.com 07.01.2019) വിവാഹവാര്‍ഷികം ആഘോഷിക്കാനുള്ള കേക്ക് മുറിക്കാന്‍ കത്തി ആവശ്യപ്പെട്ട യുവതിയുടെ കഴുത്ത് ഹോട്ടല്‍ ജീവനക്കാരന്‍ മുറിച്ചു. ഹോട്ടലിലെ വെയിറ്ററും ഇരുപത്തിമൂന്നുകാരനുമായ നിഷാന്ത് ഗൗഡയാണ് കേക്കുമുറിക്കാനായി കത്തി ചോദിച്ച യുവതിയെ ആക്രമിച്ചത്. മുപ്പതുകാരിയായ ഫര്‍സാന മിറത്ത് ആണ് ഹോട്ടല്‍ ജീവനക്കാരന്റെ ആക്രമണത്തിന് വിവാഹ വാര്‍ഷികാഘോഷത്തിനിടെ ഇരയാകേണ്ടി വന്നത്.
വിവാഹ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് യുവതി ഹോട്ടലില്‍ താമസമാക്കിയത്. വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ വേണ്ടി ഞായറാഴ്ചയാണ് സൗത്ത് ആ്രഫിക്കയില്‍ നിന്ന് ഫര്‍സാന മിറത്ത് അമ്മയോടൊപ്പം ഇന്ത്യയില്‍ എത്തിയത്. തുടര്‍ന്ന് ജെ.ബി നഗറിലുള്ള ഹോട്ടലില്‍ ഇവര്‍ ഞായറാഴ്ച മുറി എടുക്കുകയായിരുന്നു.
എന്നാല്‍ പല കാര്യങ്ങള്‍ക്കായി യുവതി വെയ്റ്ററെ ആറേഴു തവണ വിളിച്ചിരുന്നതായി പറയുന്നു. അതിനു ശേഷം ഫര്‍സാന വിളിച്ച് ഒരു കേക്ക് കൂടി ഓഡര്‍ ചെയ്യുകയായിരുന്നു. ഈ സമയം വെയിറ്റര്‍ ഗൗഡ കത്തിയില്ലാതെ കേക്ക് മാത്രം കൊണ്ടു വന്നതിനെ തുടര്‍ന്ന് യുവതി ഗൗഡയോടു കത്തി കൂടി ഉടനെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.
കത്തിയുമായി എത്തിയ ഗൗഡ പെട്ടെന്ന് യുവതിയുടെ കഴുത്തില്‍ ആ കത്തികൊണ്ട് വെട്ടുകയായിരുന്നു. യുവതിയുടെ കഴുത്തില്‍ കത്തി കൊണ്ട് മുറിവേല്‍പ്പിച്ചാണ് ഇയാള്‍ മടങ്ങിയത് എന്ന് അന്ധേരി പോലീസ് പറയുന്നു. നിഷാന്ത് ഗൗഡയെ പോലീസ് അറസ്റ്റ് ചെയ്ത് ഐ.പി.സി 326 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman asks for knife to cut cake, ‘irked’ waiter attacks her with it in Mumbai hotel, Mumbai, News, Crime, Criminal Case, Hotel, wedding, Anniversary, Knife, Police, Case, National.
Powered by Info News For You

Comments
Post a Comment