അണിയേണ്ട, തൊട്ടാല്‍ തന്നെ കൈപൊള്ളും; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്
കൊച്ചി: (www.kvartha.com 30.01.2019) സ്വര്‍ണം അണിയേണ്ട, തൊട്ടാല്‍ തന്നെ കൈപൊള്ളുന്ന അവസ്ഥയാണ്. സംസ്ഥാനത്ത് സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ് സ്വര്‍ണവില. ഗ്രാമിന് 3,075 രൂപയും പവന് 24,600 രൂപയുമാണ് ബുധനാഴ്ചത്തെ വില. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്.
ഇതിന് മുമ്പ് 2012 നവംബര്‍ 27 നാണ് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയത്. ജനുവരി 17ന് പവന് 24,200 രൂപയുണ്ടായിടത്താണ് ഇപ്പോഴത്തെ കുതിപ്പ്. വിവാഹ ഉത്സവ സീസണ്‍ ആയതും വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്.
Keywords: Gold prices hit all-time high in Kerala, reaches Rs 24,600, Kochi, News, Gold Price, Gold, Increased, Business, Kerala.

ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സ് (31 ഗ്രാം) സ്വര്‍ണത്തിന് 1289 ഡോളറാണ് ബുധനാഴ്ചത്തെ നിരക്ക്.
Keywords: Gold prices hit all-time high in Kerala, reaches Rs 24,600, Kochi, News, Gold Price, Gold, Increased, Business, Kerala.
Powered by Info News For You

Comments
Post a Comment